സംസ്ഥാനത്ത് കോളജുകളും സർവകലാശാല കാമ്പസുകളും തുറന്നു
text_fieldsകോഴിക്കോട്: സംസ്ഥാനത്തെ കോളജുകളിലും സർവകലാശാല കാമ്പസുകളിലും തിങ്കളാഴ്ച അധ്യയനം പുനരാരംഭിച്ചു. കർശന കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമാണ് ക്ലാസുകൾ. ശരീര ഊഷ്മാവ് പരിശോധിച്ച ശേഷമാണ് കാമ്പസിനുള്ളിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത്.
മാർച്ച് 16ന് കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച കോളജുകളിലും സർവകലാശാലകളിലും ഇന്ന് ഭാഗികമായാണ് അധ്യയനം പുനരാരംഭിച്ചിരിക്കുന്നത്. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയും പ്രവർത്തനസമയം രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചുവരെയാക്കിയുമാണ് കോളജുകൾ തുറക്കുന്നത്. 50 ശതമാനം വിദ്യാർഥികളെ മാത്രമേ ഒരേ സമയം അനുവദിക്കുകയുള്ളൂ. ആർട്സ് ആൻഡ് സയൻസ്, േലാ, മ്യൂസിക്, ഫൈൻ ആർട്സ്, ഫിസിക്കൽ എജുക്കേഷൻ, പോളിടെക്നിക് എന്നിവിടങ്ങളിൽ അഞ്ച്/ആറ് സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും മുഴുവൻ പി.ജി വിദ്യാർഥികൾക്കുമാണ് ക്ലാസ്.
സാേങ്കതിക സർവകലാശാലക്കുകീഴിലെ എൻജിനീയറിങ് ഉൾപ്പെടെ കോളജുകളിൽ ഏഴാം സെമസ്റ്റർ ബി.ടെക്, ഒമ്പതാം സെമസ്റ്റർ ബി.ആർക്, മൂന്നാം സെമസ്റ്റർ എം.ടെക്, എം.ആർക്, എം.പ്ലാൻ, അഞ്ചാം സെമസ്റ്റർ എം.സി.എ, ഒമ്പതാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.സി.എ എന്നീ ക്ലാസുകളാണ് ഉള്ളത്. കുസാറ്റിൽ അവസാനവർഷ പി.ജി ക്ലാസുകൾ മാത്രമാണ് തിങ്കളാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

