കോളജ് വിദ്യാർഥിനിയെ പീഡിപ്പിച്ച് പൂട്ടിയിട്ട നിലയിൽ കണ്ടെത്തി: യുവാവിനെതിരെ കേസ്
text_fieldsകുറ്റ്യാടി: കാണാതായ കോളജ് വിദ്യാർഥിനിയെ ആൾപാർപ്പില്ലാത്ത വീട്ടിലെത്തിച്ച് പീഡിപ്പിച്ച് പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. ബുധനാഴ്ച കാണാതായ വിദ്യാർഥിനിയെയാണ് സൈബർ സെല്ലിന്റെ സഹായത്തോടെ തൊട്ടിൽപാലം പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ കണ്ടെത്തിയത്. സംഭവത്തിൽ കുണ്ടുതോട് സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു. തന്നെ വീട്ടിനകത്ത് അടച്ചിട്ടിരിക്കുകയാണെന്ന് കുട്ടി കൂട്ടുകാരിക്ക് നൽകിയ സന്ദേശത്തെ തുടർന്നാണ് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ വീട് കണ്ടെത്തി കുത്തിത്തുറന്ന് മോചിപ്പിച്ചത്.
പൊലീസ് വൈദ്യപരിശോധനക്ക് വിധേയമാക്കി. നാദാപുരം ഡിവൈ.എസ്.പി വി.വി. ലതീഷ് സ്ഥലത്തെത്തി മൊഴിയെടുത്തു. വീട്ടിൽനിന്ന് മയക്കുമരുന്നും കണ്ടെത്തിയതായി പറയുന്നു.

