Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്കപകടത്തിൽ കോളജ് വിദ്യാർഥി മരിച്ചു
text_fieldsbookmark_border
ഹാഫിസ് മുഹമ്മദ്
ആലുവ: ബൈക്കപകടത്തിൽ കോളജ് വിദ്യാർഥി മരിച്ചു. പറമ്പയം തട്ടാപറമ്പിൽ കെ.എസ്.ഇ.ബി ജീവനക്കാരനായ സലീമിൻറെ മകനും എടത്തല അൽ അമീൻ കോളജ് ഒന്നാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർഥിയുമായ കെ.എ. ഹാഫിസ് മുഹമ്മദാണ് (21) മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്നാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർഥി അഭിരാമിന് (21) ഗുരതരമായി പരിക്കേറ്റു.
എടത്തല എസ്.ഒ.എസ് ഭാഗത്ത് വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
സമീപത്തെ മതിലിൽ ഹാഫിസിൻറെ തല ഇടിച്ചതായും പറയപ്പെടുന്നു. റഹ്മത്താണ് ഹാഫിസിൻറെ മാതാവ്. സഹോദരി അൻഫിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

