Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോളജ്​ ഡേയിൽ...

കോളജ്​ ഡേയിൽ പ​ങ്കെടുക്കാത്തവർക്ക്​ പിഴയിട്ട്​ പ്രിൻസിപ്പൽ

text_fields
bookmark_border
കോളജ്​ ഡേയിൽ പ​ങ്കെടുക്കാത്തവർക്ക്​ പിഴയിട്ട്​ പ്രിൻസിപ്പൽ
cancel

തി​രു​വ​ന​ന്ത​പു​രം: കോ​ള​ജ്​ ഡേ​യി​ൽ പ​​ങ്കെ​ടു​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പി​ഴ ചു​മ​ത്തി സ്വാ​ശ്ര​യ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ലി​ന്‍റെ വി​ചി​ത്ര ഉ​ത്ത​ര​വ്. തി​രു​വ​ന​ന്ത​പു​രം മൈ​ലം ചെ​റി​യ​കൊ​ണ്ണി​യി​ലെ ഐ.​എം.​ഡി.​ആ​ർ കോ​ള​ജ്​ ഓ​ഫ് അ​ഡ്വാ​ൻ​സ്​​ഡ്​ സ്റ്റ​ഡീ​സ്​ പ്രി​ൻ​സി​പ്പ​ലാ​ണ്​ ക​ഴി​ഞ്ഞ 30ന്​ ​ന​ട​ന്ന കോ​ള​ജ്​ ഡേ​യി​ൽ പ​​ങ്കെ​ടു​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 250 രൂ​പ വീ​തം പി​ഴ​യി​ട്ട്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

പ​രി​പാ​ടി​ക്ക് സം​ഭാ​വ​ന ന​ൽ​കാ​ത്ത​വ​ർ​ക്ക് 500 രൂ​പ പി​ഴ ഈ​ടാ​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. കോ​ള​ജ്​ ഡേ​യി​ൽ പ​​ങ്കെ​ടു​ക്കാ​തി​രി​ക്കു​ക​യും സം​ഭാ​വ​ന ന​ൽ​കാ​തി​രി​ക്കു​ക​യും ചെ​യ്​​ത​വ​ർ​ക്ക്​ 750 രൂ​പ​യാ​ണ്​ പി​ഴ. പി​ഴ ന​ൽ​കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ ഹാ​ൾ ടി​ക്ക​റ്റ് ത​ട​ഞ്ഞു​വെ​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. ച​ട്ട​വി​രു​ദ്ധ സ​ർ​ക്കു​ല​ർ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​​ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ പ്രി​ൻ​സി​പ്പ​ലി​ൽ നി​ന്ന്​ അ​ടി​യ​ന്തി​ര വി​ശ​ദീ​ക​ര​ണം തേ​ടി. ഏ​ത് നി​യ​മ​ത്തി​ന്റെ പി​ൻ​ബ​ല​ത്തി​ലാ​ണ് സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യ​തെ​ന്ന്​ വ്യ​ക്ത​മാ​ക്കാ​ൻ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fineprincipalReportKerala Universiycollage
News Summary - Principal fines students for not participating in College Day
Next Story