Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോളജ്​ അധ്യയനം...

കോളജ്​ അധ്യയനം തുടങ്ങേണ്ടത്​ കോവിഡ്​ പ്രോട്ടോകോൾ ക്ലാസോടെ

text_fields
bookmark_border
covid 19
cancel
camera_alt

Representational Image

തി​രു​വ​ന​ന്ത​പു​രം: കോ​ള​ജു​ക​ൾ ഒ​ക്​​ടോ​ബ​ർ 18 മു​ത​ൽ​ പൂ​ർ​ണ​തോ​തി​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​േ​മ്പാ​ൾ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ സം​ബ​ന്ധി​ച്ച വി​ശ​ദ ക്ലാ​സോ​ടെ​യാ​യി​രി​ക്ക​ണം അ​ധ്യ​യ​നം തു​ട​േ​ങ്ങ​ണ്ട​തെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു നി​ർ​ദേ​ശി​ച്ചു. കോ​ള​ജു​ക​ൾ തു​റ​ക്കു​ന്ന​തി​െൻറ മു​ന്നോ​ടി​യാ​യി വി​ളി​ച്ച പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ്​ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം.

ലിം​ഗ​പ​ദ​വി​കാ​ര്യ​ത്തി​ലും വി​ശ​ദ ക്ലാ​സു​ക​ൾ വേ​ണം. ഇ​വ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. പ​രാ​തി​പ​രി​ഹാ​ര സെ​ല്ലി​െൻറ​യും മ​റ്റും ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​ർ​ക്ക് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക്ലാ​സ്​ ഉ​ട​നു​ണ്ടാ​കും. പ്ര​ണ​യ​ക്കൊ​ല​യും മ​റ്റും ഉ​ണ്ടാ​ക്കി​യ ഉ​ത്​​ക്ക​ണ്ഠാ​ജ​ന​ക​മാ​യ അ​ന്ത​രീ​ക്ഷം വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്നു. കോ​വി​ഡ് സാ​ഹ​ച​ര്യം കു​ട്ടി​ക​ളു​ടെ മാ​ന​സി​ക​നി​ല​യെ വ​ല്ലാ​തെ ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​വ​യെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്ത് കാ​മ്പ​സു​ക​ളി​ൽ കൗ​ൺ​സ​ലി​ങ്​ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​ക്ക​ണം.

കോ​വി​ഡി​ന് പു​റ​മെ, ശ​ക്ത​മാ​യ മ​ഴ​യു​ടെ​യും ഉ​രു​ൾ​പൊ​ട്ട​ലി​െൻറ​യും അ​ന്ത​രീ​ക്ഷ​മു​ള്ള​തി​നാ​ൽ വി​നോ​ദ​യാ​ത്ര അ​ഭി​ല​ഷ​ണീ​യ​മ​ല്ലെ​ന്നും വേ​ണ്ടെ​ന്നും കു​ട്ടി​ക​ളോ​ട് പ​റ​യ​ണം. കോ​വി​ഡ് അ​വ​ലോ​ക​ന സ​മി​തി നി​ർ​ദേ​ശ പ്ര​കാ​ര​മേ കാ​മ്പ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​വൂ. നി​ല​വി​ലെ സ്ഥി​തി​വി​വ​രം സ​മി​തി​യെ അ​റി​യി​ക്കും. വി​ശ​ദ ഉ​ത്ത​ര​വ് ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും. കാ​മ്പ​സു​ക​ളി​ൽ രൂ​പ​വ​ത്​​ക​രി​ച്ച ജാ​ഗ്ര​ത​സ​മി​തി​ക​ളി​ൽ ആ​വ​ശ്യ​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്ത​ണം.

ക്ലാ​സ് മു​റി​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ ഇ​ട​പെ​ടു​ന്ന എ​ല്ലാ സ്ഥ​ല​ങ്ങ​ളും അ​ണു​മു​ക്ത​മാ​ക്ക​ണം. ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ വ​രും​മു​മ്പ് ഇ​ത്​ ഉ​റ​പ്പു​വ​രു​ത്ത​ണം. വാ​ക്‌​സി​നേ​ഷ​ൻ ഡ്രൈ​വ് ഒ​ന്നും ര​ണ്ടും വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കൂ​ടു​ത​ൽ ശ​ക്ത​മാ​യി ന​ട​ത്ത​ണം. നി​ർ​ദേ​ശി​ച്ച സ​മ​യ​ങ്ങ​ളി​ൽ ക്ലാ​സ്​ ന​ട​ത്താം. സ്ഥാ​പ​ന​ത​ല​ത്തി​ൽ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാം. പു​തു​താ​യി വ​രു​ന്ന എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ലൈ​ബ്ര​റി​ക​ളും ലാ​ബു​ക​ളും ഉ​പ​യോ​ഗി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​ക്ക​ണം. കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ വി​ഘ്‌​നേ​ശ്വ​രി, സാ​േ​ങ്ക​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ ഡോ. ​ബൈ​ജു ബാ​യ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
TAGS:Covid 19
News Summary - College class should begin with the Covid Protocol
Next Story