കലക്ടർ ടീച്ചറായി, വോട്ട് ചെയ്യാൻ പഠിച്ച് ടൊവിനോ
text_fieldsതൃശൂർ: ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ പുതുമ വിവിപാറ്റ് ആണ്. വിവിപാറ് റ് ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ക ഴിഞ്ഞു. എന്നാൽ പൊതുജനങ്ങളെ ഇത് ആര് പഠിപ്പിക്കും. ചർച്ചകൾക്കൊടുവിൽ അതിനൊരു തീരുമാനമായി. സിനിമ താരം ടൊവിനോ തോമസ്. വിവരം അറിയിച്ചപ്പോൾ സന്തോഷമെന്ന് ടൊവിനോയും.
ഞായറാഴ്ച കലക്ടറേറ്റിലെത്തിയ ടൊവിനോ വോട്ട് ചെയ്യുന്നതും വിവിപാറ്റ് ഉപയോഗിക്കുന്നതും എങ്ങനെയെന്ന് പഠിച്ചു. പഠിപ്പിച്ചതാവട്ടെ കലക്ടർ ടി.വി. അനുപമയും. വിവിപാറ്റ് യന്ത്രവും വോട്ടിങ് യന്ത്രവും മേശയിൽ വെച്ച് ടോവിനോ വോട്ട് െചയ്തു. ബീപ്പ് ശബ്ദവും വന്നു. വിവിപാറ്റിൽനിന്ന് മറുപടി രസീതുമെത്തി.
ലളിതമായും സുതാര്യമായും കാര്യങ്ങൾ അവതരിപ്പിക്കുന്ന കലക്ടറുടെ വിശദീകരണം കാര്യങ്ങൾ എളുപ്പത്തിലാക്കി. തിരിച്ചറിയല്‍ കാര്‍ഡ് നല്കി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്ത ശേഷമാണ് ടൊവിനോ മടങ്ങിയത്.
