കലക്ടറുടെ ‘വെല്ലുവിളി റവന്യൂ ജീവനക്കാർ ഏറ്റെടുത്തു; ആദിവാസികൾക്ക് കിട്ടിയത് തൂക്കുപാലം
text_fieldsമലപ്പുറം: പ്രളയത്തിൽ ചാലിയാർ കലിതുള്ളിപ്പാഞ്ഞ് തകർത്ത ആദിവാസികളുടെ നടപ്പാല ം പുനർനിർമിക്കാൻ ജില്ല കലക്ടർ റവന്യൂ ജീവനക്കാരുടെ മുന്നിൽ വെച്ചത് ‘ഹാങ്ങിങ് ബ് രിഡ്ജ് ചാലഞ്ച്’ എന്ന ആശയം. അവർ ഒന്നടങ്കം അതേറ്റെടുത്തപ്പോൾ മലപ്പുറത്തെ ജനകീയ വികസന മാതൃകക്ക് മറ്റൊരു മികച്ച ഉദാഹരണം കൂടി. കലക്ടർ ജാഫർ മലിക്കാണ് പോത്തുക ൽ മുണ്ടേരിയിൽ വനത്തിൽ താൽക്കാലിക തൂക്കുപാലം നിർമിക്കാൻ ജീവനക്കാർ മുന്നോട്ടുവരണമെന്ന് അഭ്യർഥിച്ചത്.
‘കലക്ടർ സർ’ മുന്നിൽ നിന്നതോടെ നാലുദിവസം കൊണ്ട് പാലം നിർമിക്കാനാവശ്യമായ തുകയിലും കൂടുതൽ റവന്യൂ ജീവനക്കാർ സമാഹരിച്ചു നൽകി. വ്യാഴാഴ്ച രാവിലെ മുണ്ടേരി ഫാമിന് സമീപം നിർമാണത്തിന് തുടക്കം കുറിച്ചു. നവംബർ ഒന്നിന് മുമ്പ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുളയും കയറുമുപയോഗിച്ച് നിർമിക്കുന്ന തൂക്കുപാലത്തിന് അഞ്ച് ലക്ഷമാണ് ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ, ആറു ലക്ഷം രൂപയിലധികം ജീവനക്കാർ സ്വരൂപിച്ചു. 3,90,000 രൂപ ചെലവിട്ട് മുള വാങ്ങി. 30,000 രൂപയാണ് കൂലിയിനത്തിൽ ചെലവ് കണക്കാക്കുന്നത്.
വനത്തിനുള്ളിലെ വാണിയമ്പുഴ, ഇരുട്ടുകുത്തി, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി എന്നീ ആദിവാസി കോളനികളെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന ചാലിയാറിന് കുറുകെയുണ്ടായിരുന്ന കോൺക്രീറ്റ് നടപ്പാലം പ്രളയത്തിൽ ഒലിച്ചുപോയിരുന്നു. മുളകൊണ്ട് നിർമിച്ച ചങ്ങാടത്തിലാണ് അവർ ഇപ്പോൾ പുഴ കടക്കുന്നത്. ഇവിടെ വാഹനയാത്രക്ക് അനുയോജ്യമായ പാലം നിർമിക്കാനുള്ള സാധ്യത പരിശോധിച്ചെങ്കിലും ചുരുങ്ങിയത് എട്ടു മാസമെങ്കിലും വേണ്ടിവരുമെന്ന് ബോധ്യമായി.
ഏതാണ്ട് രണ്ടു കോടി രൂപ ചെലവുമുണ്ടാകും. പ്രളയാനന്തരം കലക്ടർ കോളനികൾ സന്ദർശിച്ചപ്പോൾ രണ്ടാഴ്ചക്കകം തൂക്കുപാലം നിർമിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. സാധ്യമായ സഹായം ചെയ്യണമെന്ന് അദ്ദേഹം റവന്യൂ ജീവനക്കാരോട് അഭ്യർഥിച്ചു. ‘വെല്ലുവിളി’ ഏറ്റെടുത്ത ജീവനക്കാർ കലക്ടറെ പോലും ഞെട്ടിച്ച് പാലം നിർമിക്കാനുള്ള തുകയുമായി ഓഫിസിലെത്തുകയായിരുന്നു.
പ്രളയം ദുരിതം വിതച്ച അടിസ്ഥാന വിഭാഗത്തിെൻറ കൈപിടിച്ച് പുഴ കടത്താൻ ഒപ്പംനിന്ന സഹപ്രവർത്തകരോട് കലക്ടർക്ക് ഒന്നേ പറയാനുള്ളൂ, ഹൃദയം തൊട്ട നന്ദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
