Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവീൻ ബാബുവിന്‍റെ മരണം: കലക്ടർ പ്രാഥമിക റിപ്പോർട്ട് നൽകി

text_fields
bookmark_border
നവീൻ ബാബുവിന്‍റെ മരണം: കലക്ടർ പ്രാഥമിക റിപ്പോർട്ട് നൽകി
cancel
camera_alt

നവീൻ ബാബു

കണ്ണൂർ: എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് ജില്ല കലക്ടർ അരുൺ കെ. വിജയൻ റവന്യു വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉന്നയിച്ച വിഷയം സംബന്ധിച്ച് പരാതിക്കാരന്‍റെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള പരാതിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കലക്ടർ റിപ്പോർട്ടിൽ അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തിയ ശേഷം വിശദമായ റിപ്പോർട്ട് കലക്ടർ മന്ത്രിക്ക് സമർപ്പിക്കും.

നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നെന്ന് മന്ത്രി കെ. രാജന്‍ പ്രതികരിച്ചു. എ.ഡി.എമ്മിനെതിരെ റവന്യൂവകുപ്പില്‍ പരാതി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതായി അറിയില്ലെന്നും കെ. രാജന്‍ പറഞ്ഞു.

നവീൻ ബാബുവിന്‍റെ മരണം ദൗർഭാഗ്യകരം -കേരള എൻ.ജി.ഒ യൂനിയൻ

ജീവനക്കാർക്കിടയിൽ മികച്ച അഭിപ്രായമുള്ള വ്യക്തിത്വമായിരുന്നു കണ്ണൂർ എ.ഡി.എം നവീൻ ബാബു എന്ന് കേരള എൻ.ജി.ഒ യൂണിയൻ. യാത്രയപ്പ് പോലുള്ള യോഗത്തിൽ ക്ഷണിക്കപ്പെടാതെ എത്തി വിമർശനങ്ങൾ ഉയർത്തുന്നത് ഉചിതമാണോയെന്ന് ബന്ധപ്പെട്ടവർ പരിശോധിക്കണമെന്നും എൻ.ജി.ഒ യൂനിയൻ അഭിപ്രായപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Collector gives preliminary report on ADM Naveen Babu Death
Next Story