You are here

അതുതാനല്ലയോ ഇതെന്ന്​ സംഘികൾക്കാശങ്ക!

08:11 AM
09/04/2019
anupama-cartoon

ഹോ​ട്ട​ലെ​ന്ന്​ ക​രു​തി ബാ​ർ​ബ​ർ ഷോ​പ്പി​ൽ ക​യ​റി​യ ആ​യി​ര​ക്ക​ണ​ക്കി​ന്​ വൃ​ദ്ധ​ന്മാ​രു​ടെ ‘മ​ണ്ട​ൻ ബൈ​ഠ​ക്​’ ആ​യി​രു​ന്നു​വോ ഇ​ന്ന​ലെ! ആ​ളു​മാ​റി പൊ​ങ്കാ​ല​യി​ടു​ന്ന സം​ഘ്​​പ​രി​വാ​ർ കൂ​ട്ട​ങ്ങ​ൾ ഇ​ന്ന​ലെ​യും പ​തി​വ്​ തെ​റ്റി​ക്കാ​ഞ്ഞ​ത്​ ക​ണ്ട​​പ്പോ​ൾ തോ​ന്നി​യ സം​ശ​യ​മാ​ണി​ത്. പ​ണ്ട്​ ഇ​ന്ത്യ റോ​ക്ക​റ്റ്​ വി​ടു​ന്ന​തി​നെ ക​ളി​യാ​ക്കി ‘വി​ട്ട​ത്​ ശൂ​ന്യാ​കാ​​ശ​ത്തേ​ക്ക്, വീ​ണ​ത്​ അ​റ​ബി​ക്ക​ട​ലി​ൽ’ എ​ന്ന്​ പ​റ​യും​പോ​ലെ. സം​ഘി​ക​ൾ ‘സൈ​ബ​ർ ക​ർ​സേ​വ’ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ച്ച​ത്​ തൃ​ശൂ​ർ ക​ല​ക്​​ട​ർ അ​നു​പ​മ​യു​ടെ എ​ഫ്.​ബി പേ​ജി​ലാ​ണ്.

എ​ന്നാ​ൽ, ശ​ര​ണം​വി​ളി​ക​ളും തെ​റി​വി​ളി​ക​ളും ഭീ​ഷ​ണി​ക​ളും നി​റ​ഞ്ഞ​ത്​ ന​ടി അ​നു​പ​മ പ​​ര​മേ​ശ്വ​ര​​െൻറ പേ​ജി​ലും. പ​ടം ന​ടി​യു​ടേ​താ​ണെ​ന്ന്​ തി​രി​ച്ച​റി​യാ​നു​ള്ള ‘ബു​ദ്ധി’ ചി​ല​ർ​ക്കു​ണ്ടാ​യി. ‘സി​നി​മ ന​ടി​യു​ടെ ഫോ​േ​ട്ടാ​യി​ട്ടാ​ൽ ഞ​ങ്ങ​ൾ ആ​ളെ തി​രി​ച്ച​റി​യി​ല്ലെ​ന്ന്​ ക​രു​തി​യോ’ എ​ന്ന്​ ചോ​ദി​ച്ച്​ അ​വ​ർ ഐ.​എ.​എ​സു​കാ​രി​യു​ടെ ‘ത​ന്ത്രം’ പൊ​ളി​ച്ച​ടു​ക്കി കൈ​യി​ൽ കൊ​ടു​ത്തു.

അ​യ്യ​പ്പ​െ​​ൻ​റ പേ​രു​പ​റ​ഞ്ഞു വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച തൃ​ശൂ​രി​ലെ എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍ഥി സു​രേ​ഷ് ഗോ​പി​യോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച​താ​ണ്​ ക​ല​ക്ട​ര്‍ അ​നു​പ​മ​യോ​ടു​ള്ള ക​ട്ട​ക്ക​ലി​പ്പി​ന്​ പ്ര​േ​കാ​പ​നം. ആ ​പൊ​ങ്കാ​ല പ​ക്ഷേ, തി​ള​ച്ചു​മ​റി​ഞ്ഞ​ത്​ ന​ടി​യു​ടെ പേ​ജി​ലാ​ണെ​ന്ന്​ മാ​ത്രം. അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍ ക​ല​ക്ട​ര്‍ സ്ഥാ​നം രാ​ജി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മു​ത​ൽ മൂ​ന്നു​ദി​വ​സം ​െകാ​ണ്ട്​ സീ​റ്റ്​ തെ​റി​പ്പി​ക്കു​െ​മ​ന്ന ഭീ​ഷ​ണി​വ​രെ​യു​ണ്ടാ​യി. ഇ​ത്​ ന​ടി​യു​ടെ പേ​ജാ​ണെ​ന്ന്​ വി​വ​ര​മി​ല്ലാ​ത്ത​വ​രാ​ണോ എ​ന്ന ചോ​ദ്യ​ങ്ങ​ളെ​ല്ലാം ശ​ര​ണം-​െ​ത​റി​വി​ളി​ക​ളി​ൽ മു​ങ്ങി​പ്പോ​യി. സ​ര്‍ഫ് എ​ക്സ​ലി​​െൻറ മ​ത​സൗ​ഹാ​ര്‍ദ പ​ര​സ്യ​ത്തി​ല്‍ പ്ര​കോ​പി​ത​രാ​യി മൈ​ക്രോ​സോ​ഫ്റ്റ് എ​ക്സ​ലി​​െൻറ പേ​ജി​ൽ ചെ​ന്ന്​ ‘അ​ല​ക്കു​പൊ​ടി ബ​ഹി​ഷ്​​ക​രി​ക്കാ​ൻ’ ആ​ഹ്വാ​നം ചെ​യ്​​ത​വ​രാ​ണ്. ‘അ​തു താ​ന​ല്ല​യോ ഇ​തെ​ന്ന്​’ ആ​ശ​ങ്ക ഉ​ണ്ടാ​യി​ല്ലെ​​ങ്കി​​ല​ല്ലേ അ​ത്ഭു​ത​മു​ള്ളൂ.

വി​വാ​ദ​ങ്ങ​ളു​ണ്ടാ​കു​േ​മ്പാ​ൾ അ​തി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന വ്യ​ക്തി​ക്കും സ​മാ​ന​പേ​രു​ള്ള സ​മൂ​ഹ​ത്തി​ലെ ഉ​ന്ന​ത പ​ദ​വി​യി​ലി​രി​ക്കു​ന്ന ആ​ളു​ക​ള്‍ക്കെ​തി​രെ​യും സൈ​ബ​ര്‍ സം​ഘി​ക​ളു​ടെ ആ​ക്ര​മ​ണം പ​തി​വാ​ണ്. ഇ​ത്​ ​ബു​ദ്ധി​യും ബോ​ധ​വു​മി​ല്ലാ​തെ ന​ട​ത്തു​ന്ന​താ​െ​ണ​ന്ന പ​രി​ഹാ​സം ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും ബി.​െ​ജ.​പി ​െഎ.​ടി സെ​ൽ മ​നഃ​പൂ​ർ​വം ന​ട​ത്തു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​മാ​ണെ​ന്നും അ​തി​ലൂ​ടെ ചീ​പ്പ്​ പ​ബ്ലി​സി​റ്റി​യാ​ണ്​ ല​ക്ഷ്യ​മെ​ന്നും പ​റ​യു​ന്ന​വ​രു​ണ്ട്.

അ​നു​പ​മ ഐ.​എ.​എ​സി​​െൻറ ഔ​ദ്യോ​ഗി​ക പേ​ജി​ല്‍ ക​ല​ക്ട​ര്‍ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണു​ള്ള​ത്. അ​നു​പ​മ​യു​ടെ ഭ​ര്‍ത്താ​വ് ക്രി​സ്​​ത്യാ​നി ക്ലി​ന്‍സ​ണ്‍ ജോ​സ​ഫ്​ ആ​ണെ​ന്നും അ​ദ്ദേ​ഹം കി​ച്ച​ന്‍ ട്ര​ഷ​ര്‍ ക​റി പൗ​ഡ​റി​​െൻറ ഉ​ട​മ​യാ​യ​തു​കൊ​ണ്ടാ​ണ്​ ഫു​ഡ് സേ​ഫ്റ്റി ക​മീ​ഷ​ണ​ര്‍ ആ​യി​രി​ക്കെ നി​റ​പ​റ ബ്രാ​ൻ​ഡി​നെ​തി​രെ അ​നു​പ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നു​മൊ​ക്കെ നീ​ളു​ന്നു ക​ണ്ടെ​ത്ത​ലു​ക​ൾ.

കി​ച്ച​ന്‍ ട്ര​ഷ​ര്‍ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ ഹി​ന്ദു​ക്ക​ള്‍ ബ​ഹി​ഷ്‌​ക​രി​ക്ക​ണ​മെ​ന്നും ആ​ഹ്വാ​ന​മു​ണ്ട്. അ​നു​പ​മ ക്രി​സ്​​തു​മ​തം സ്വീ​ക​രി​ച്ച്​ ഹി​ന്ദു​ക്ക​ളെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു മ​റ്റൊ​രാ​ക്ഷേ​പം. അ​നു​പ​മ ക​മ്യൂ​ണി​സ്​​റ്റു​കാ​രി ആ​യ​തു​കൊ​ണ്ട്​ ന​വോ​ത്ഥാ​ന മ​തി​ലി​ൽ പ​​ങ്കെ​ടു​ത്ത​തി​​െൻറ ചി​ത്ര​വും പ​ങ്കു​വെ​ച്ചു ചി​ല​ർ. ക​ല​ക്​​ട​ർ​ക്ക്​ അ​യ്യ​പ്പ​നെ​തി​രാ​യ പാ​ർ​ട്ടി പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​മെ​ങ്കി​ൽ, സ​ർ​ക്കാ​റി​ന്​ ശ​ബ​രി​മ​ല​ക്കെ​തി​രെ പി.​എ​സ്.​സി ചോ​ദ്യം ചോ​ദി​ക്കാ​മെ​ങ്കി​ൽ, സു​രേ​ഷ്​ ഗോ​പി​ക്ക്​ അ​യ്യ​പ്പ​​െൻറ പേ​രി​ൽ വോ​ട്ട്​ ചോ​ദി​ച്ചു​കൂ​ടേ​യെ​ന്ന രോ​ദ​നം കേ​ൾ​ക്കാ​തെ പോ​കു​ന്ന​തെ​ങ്ങ​നെ അ​നു​പ​മേ...

Loading...
COMMENTS