ക്ഷേത്രങ്ങളിൽ നിന്ന് പണപ്പിരിവ്: ദേവസ്വം കമീഷണർക്ക് ഹൈകോടതിയുടെ വിമർശനം
text_fieldsകൊച്ചി: കാടാമ്പുഴ ദേവസ്വത്തിന് കീഴിലെ ആശുപത്രിയുടെ ഉദ്ഘാടന സപ്ലിമെന്റിലേക്ക് ക്ഷേത്രങ്ങൾ പണം നൽകണമെന്ന് ഉത്തരവിറക്കിയ മലബാർ ദേവസ്വം കമീഷണർക്ക് ഹൈകോടതിയുടെ വിമർശനം. ദേവസ്വം കമീഷണർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി.
ദേവസ്വത്തിന് കീഴിലുള്ള ഡയാലിസിസ് സെന്റർ ആൻഡ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയുടെ ഉദ്ഘാടന സപ്ലിമെന്റിലേക്ക് മലബാർ ദേവസ്വത്തിലെ ക്ഷേത്രങ്ങൾ 15,000 രൂപ വീതം നൽകണമെന്ന ഉത്തരവിനെതിരെയാണ് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ വിമർശനം.
ഉത്തരവ് ചോദ്യംചെയ്ത് മഞ്ചേരി സ്വദേശി പി.വി. മുരളീധരൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പണം നൽകണമെന്ന ഉത്തരവിനുള്ള സ്റ്റേ തുടരാൻ നിർദേശിച്ച ഡിവിഷൻ ബെഞ്ച് ഹരജി ജൂൺ 16ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

