Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിരിച്ച പണം തിരിച്ചുനൽകണം; പൊലീസ് കായികമേള പിരിവിൽ ഡി.ജി.പിയുടെ ഇടപെടൽ

text_fields
bookmark_border
https://www.madhyamam.com/tags/kerala-police
cancel

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന്​ ആ​രം​ഭി​ക്കു​ന്ന പൊ​ലീ​സ് വാ​ർ​ഷി​ക കാ​യി​ക മേ​ള​യു​ടെ ന​ട​ത്തി​പ്പി​നാ​യി വ്യാ​പ​ക​മാ​യി പി​രി​ച്ച പ​ണം തി​രി​ച്ചു​ന​ൽ​കാ​ൻ ഡി.​ജി.​പി​യു​ടെ നി​ർ​ദേ​ശം. പൊ​ലീ​സ്​ ഫ​ണ്ടി​ൽ നി​ന്ന് അ​ഞ്ച്​ ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് മേ​ള ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ടു. കാ​യി​ക​മേ​ള ആ​ഘോ​ഷ​മാ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.

അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്പോ​ണ്‍സ​ർ​ഷി​പ്പി​ലൂ​ടെ​യും സി.​എ​സ്.​ആ​ർ ഫ​ണ്ടി​ലൂ​ടെ​യും പ​ണം ക​ണ്ടെ​ത്താ​നാ​യി​രു​ന്നു ല​ക്ഷ്യം. ഇ​ക്കാ​ര്യം എ​സ്.​പി​മാ​രെ അ​റി​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ഇ​തി​ന് വി​രു​ദ്ധ​മാ​യി കൊ​ല്ല​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തും ചി​ല സ​ബ്ഡി​വി​ഷു​ക​ളി​ൽ വ്യാ​പ​ക​മാ​യ പ​ണ​പ്പി​രി​വാ​ണ്​ ന​ട​ന്ന​ത്. വ​മ്പ​ൻ സ്ഥാ​പ​ന​ങ്ങ​ൾ മു​ത​ൽ ഹോ​ട്ട​ൽ, ബേ​ക്ക​റി ഉ​ട​മ​ക​ളി​ൽ നി​ന്നു​വ​രെ പ​ണം പി​രി​ച്ചു. ഡി.​ഐ.​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഫി​നാ​ൻ​സ്​ ക​മ്മി​റ്റി. പൊ​ലീ​സി​ലെ ഈ ​പ​ണ​പ്പി​രി​വ്​ വി​വാ​ദ​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഡി.​ജി.​പി ര​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ച​പ്പോ​ഴാ​ണ് ക്ര​ഷ​ര്‍, ഹോ​ട്ട​ൽ, ബേ​ക്ക​റി ഉ​ട​മ​ക​ളി​ൽ​നി​ന്ന് പോ​ലും പ​ണം പി​രി​ച്ച​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഇ​തി​നെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​ന്ന​ട​ങ്കം വി​മ​ര്‍ശി​ച്ചു. ഇ​തോ​ടെ​യാ​ണ്​ പി​രി​ച്ച പ​ണം എ​ത്ര​യും പെ​ട്ടെ​ന്ന്​ തി​രി​ച്ച് ന​ൽ​കാ​ൻ ഡി.​ജി.​പി നി​ർ​ദേ​ശി​ച്ച​ത്.

എ​ല്ലാ മാ​സ​വും പൊ​ലീ​സു​കാ​രു​ടെ ശ​മ്പ​ള​ത്തി​ൽ നി​ന്ന് സ്പോ​ര്‍ട്സ് ആ​വ​ശ്യ​ങ്ങ​ള്‍ക്ക് പ​ണം ഈ​ടാ​ക്കു​ന്നു​ണ്ട്. പൊ​ലീ​സ് സം​ഘ​ട​ന​ക​ള്‍ നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് സി.​എ​സ്.​ആ​ർ ഫ​ണ്ടു​മു​ണ്ട്. അ​പ്പോ​ഴാ​ണ് ക്വാ​റി ഉ​ട​മ​ക​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ വ്യാ​പ​ക​മാ​യി പ​ണം പി​രി​ച്ച​ത്.

47ാംമ​ത് കേ​ര​ള പൊ​ലീ​സ് സ്​​റ്റേ​റ്റ്​ അ​ത്​​ല​റ്റി​ക്​ ആ​ന്‍റ്​ ഗെ​യിം​സ് മീ​റ്റി​ന് ഇ​ന്നാ​ണ്​ തി​രു​വ​ന​ന്ത​പു​രം ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ക്ക​മാ​കു​ന്ന​ത്. പ​ത്ത്​ വ​രെ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ എ​ട്ടി​ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്തി​ന്​ ന​ട​ക്കു​ന്ന സ​മാ​പ​ന ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ന്‍ വി​ശി​ഷ്ടാ​തി​ഥി ആ​കും. ‘യെ​സ്​ ടു ​സ്​​പോ​ർ​ട്​​സ്, നോ ​ടു ഡ്ര​ഗ്​​സ്​’ എ​ന്ന സ​ന്ദേ​ശം മു​ന്‍നി​ര്‍ത്തി​യാ​ണ് ഇ​പ്രാ​വ​ശ്യ​ത്തെ പൊ​ലീ​സ് മീ​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story