Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗാനമാലപിച്ച വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
ഗാനമാലപിച്ച വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു
cancel

വള്ളികുന്നം: ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക ചടങ്ങ് വേദിയിൽ പാട്ട് പാടിയ ശേഷം ഉപഹാരം സ്വീകരിച്ച് ഇറങ്ങുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. തെക്കനാര്യാട് മാമൂട് നബീസ മൻസിലിൽ സിദ്ദീഖാണ് (സീതീമോൻ -54) മരിച്ചത്. ഊട്ടുപുര ചാരിറ്റബിൾ സൊസൈറ്റി ചൂനാട്ട് നടത്തുന്ന കോഫി കഫേയിലെ മുഖ്യപാചകക്കാരനായിരുന്നു ഇദ്ദേഹം.

തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. കുഴഞ്ഞു വീണ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

അഞ്ച് വർഷമായി ഇലിപ്പക്കുളം നഗരൂർ വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ കിഴക്കേ ജുമാ മസ്ജിദിൽ ഖബറടക്കി. ഭാര്യ: റഹീല. മക്കൾ: നൈസാം (മസ്കത്ത്), ബിസ്മി, ആസിയ. മരുമകൻ: സജീം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - collapsed and died on the stage at Vallikunnam
Next Story