Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോളജ് വിദ്യാർഥി ന്യൂമോണിയ ബാധിച്ച് മരിച്ചു

text_fields
bookmark_border
adarsh.jpg
cancel

ഹരിപ്പാട്: ന്യൂമോണിയ ബാധിച്ച് കോളജ് വിദ്യാർഥി മരിച്ചു. കുമാരപുരം താമല്ലാക്കൽ മുണ്ട്ചിറക്കൽ കിഴക്കതിൽ പരേതനായ സോമ​​​െൻറ മകൻ ആദർശ്(21) ആണ് മരിച്ചത്​. തിരുവല്ല സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെ രണ്ടിനായിരുന്നു അന്ത്യം.

ശനിയാഴ്ച വൈകുന്നേരം മൂന്ന്​ മണിക്ക്​ പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്ന് യുവാവിനെ ആദ്യം ഹരിപ്പാട് ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് തിരുവല്ല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളജിൽ അവസാന വർഷം ബിരുദ വിദ്യാഥിയായിരുന്നു. മാതാവ്: ഉദയമ്മ. സഹോദരി: അശ്വതി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - collage student died due to pneumonia -kerala news
Next Story