പൊലീസ് അസോസിയേഷനിലെ പടലപ്പിണക്കം വാട്സ്ആപിൽ; രണ്ട് പേർക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: വാട്സ്ആപ് ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിലൂടെ സർക്കാറിനെയും വകുപ്പിനെയും അവഹേളിച്ചുവെന്നാരോപിച്ച് രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. തിരുവനന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂമിലെ പൊലീസുകാരനായ എസ്.എസ്. അഭിലാഷ്, പൂജപ്പുര സ്റ്റേഷനിലെ പൊലീസുകാരൻ റോയി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
എന്നാൽ, പൊലീസ് അസോസിയേഷനുമായി ബന്ധപ്പെട്ട തർക്കങ്ങൾ പൊലീസുകാർ മാത്രമുള്ള വാട്സ്ആപ് ഗ്രൂപ്പിൽ ചർച്ച ചെയ്ത സംഭവവുമായി ബന്ധപ്പെട്ടുള്ള പൊലീസ് അസോസിയേഷനിലെ പടലപ്പിണക്കമാണ് നടപടിക്ക് പിന്നിലെന്ന ആരോപണവും ശക്തമാണ്. ഇടതു സഹയാത്രികരായ ഇൗ രണ്ടുപേരും പൊലീസുകാരുൾപ്പെട്ട ‘യുടേൺ’ എന്ന വാട്സ്ആപ് ഗ്രൂപ്പിലൂടെ പൊലീസ് അസോസിയേഷൻ ഭാരവാഹികൾക്കെതിരായ ആരോപണങ്ങൾ ഉന്നയിച്ചതാണ് സസ്പെൻഷന് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, വാട്സ്ആപ് ഉൾെപ്പടെ സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ തികഞ്ഞ അച്ചടക്കലംഘനം കാട്ടിയെന്നാരോപിച്ചാണ് നടപടിയെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.
പൊലീസ് അസോസിയേഷൻ ഭാരവാഹികൾ മാറുന്നത് സംബന്ധിച്ച് വാട്സ്ആപ് ഗ്രൂപ്പിൽ നടത്തിയ ചർച്ചകളാണ് ഇൗ നടപടിക്ക് മൂലകാരണമായി ചൂണ്ടിക്കാട്ടുന്നത്. ഗ്രേഡ് പ്രമോഷനെതുടർന്ന് സ്ഥാനക്കയറ്റം ലഭിച്ച കേരള പൊലീസ് അസോസിയേഷൻ തിരു. സിറ്റി ജില്ല സെക്രട്ടറി, പ്രസിഡൻറ് എന്നിവർക്കുപകരം പുതിയ ജില്ല ഭാരവാഹികളെ ലോക്കൽ കമ്മിറ്റി നിർദേശിച്ചു. എന്നാൽ, ഇവർ ഇരുവരും മറ്റ് ജില്ലക്കാരാണെന്ന് ഒരു വിഭാഗം വാദിച്ചു. തർക്കത്തിൽ അവസാനം ജില്ല പ്രസിഡൻറിനെ മാറ്റിനിയോഗിച്ച് ലോക്കൽ കമ്മിറ്റി തലയൂരി. ഇൗ ചർച്ചകളെല്ലാം നടന്നത് ‘ യു ടേൺ’ വാട്സ്ആപ് ഗ്രൂപ്പിലായിരുന്നു. വിഷയത്തിൽ രൂക്ഷമായ വാഗ്വാദമാണ് സേനാംഗങ്ങൾ തമ്മിലുണ്ടായത്.
ഇൗ ചർച്ചയിൽ സജീവമായി പെങ്കടുത്ത മറ്റ് പലരെയും ഒഴിവാക്കി അസോസിയേഷനിലെ ചിലരുടെ പ്രത്യേക താൽപര്യപ്രകാരമാണ് വാട്സ്ആപ് ഗ്രൂപ്പിെൻറ അഡ്മിൻ ആയ അഭിലാഷിനെയും റോയിയെയും സസ്പെൻഡ് ചെയ്തതെന്നാണ് ആരോപണം. കേരള പൊലീസ് ഒാഫിസേഴ്സ് അസോസിയേഷനിലെ ചില സംസ്ഥാന, ജില്ല ഭാരവാഹികളുടെ ഇടപെടലുണ്ടായെന്ന ആരോപണവും ശക്തമാണ്. എന്നാൽ, ഇൗ വിഷയങ്ങളൊന്നും തന്നെ ജില്ല കമ്മിറ്റിയിലോ സംസ്ഥാന കമ്മിറ്റിയിലോ റിപ്പോർട്ട് ചെയ്യാതെ ലോക്കൽ കമ്മിറ്റി സ്വന്തം നിലക്കാണ് സസ്പെൻഷൻ നടപടിക്ക് ശിപാർശ ചെയ്തത്രെ. ഇൗ വിഷയത്തെ ചൊല്ലി പൊലീസുകാർ തമ്മിൽ കൈയാങ്കളിയുണ്ടായതായും പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
