Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യാത്രക്കാരുടെ തിരക്ക്: കോയമ്പത്തൂർ-ജബൽപൂർ സ്പെഷൽ ട്രെയിൻ
text_fieldsbookmark_border
പാലക്കാട്: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോയമ്പത്തൂരിനും ജബൽപൂരിനുമിടയിൽ പ്രതിവാര സൂപ്പർ ഫാസ്റ്റ് സ്പെഷൽ നാല് സർവിസുകൾ നടത്തുമെന്ന് റെയിൽവേ അറിയിച്ചു. 02198ാം നമ്പർ സ്പെഷൽ ട്രെയിൻ ജബൽപൂരിൽനിന്ന് ജൂലൈ ആറ്, 13, 20, 27 (ശനിയാഴ്ചകൾ) തീയതികളിൽ രാവിലെ 11ന് പുറപ്പെടും. തിങ്കളാഴ്ച പുലർച്ച അഞ്ചിന് കോയമ്പത്തൂരിലെത്തും.
02197ാം നമ്പർ സ്പെഷൽ ട്രെയിൻ ജൂലൈ എട്ട്, 15, 22, 29 തീയതികളിൽ (തിങ്കളാഴ്ചകൾ) കോയമ്പത്തൂരിൽനിന്ന് വൈകീട്ട് ഏഴിന് പുറപ്പെടും. ബുധനാഴ്ച ഉച്ചക്ക് 12.45ന് ജബൽപൂരിലെത്തും. കാസർേകാട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
269503_1569089645.jpg)