പ്രിയെപ്പട്ടവർക്കരികിലേക്ക് യാത്ര; പാതിവഴിയിൽ മറഞ്ഞ് അവർ...
text_fieldsതിരുപ്പൂർ: പ്രിയപ്പെട്ടവരെ ഒരുനോക്ക് കാണാൻ കിലോമീറ്ററുകൾക്കപ്പുറത്തുനിന്ന് തുടങ്ങിയ യാത്രയിൽ പാതിവഴി യിൽ അവർ മറഞ്ഞു. അവിനാശിയിൽ കണ്ടെയ്നർ ലോറിയിടിച്ച് കെ.എസ്.ആർ.ടി.സി വോൾവോ ബസിലെ നിരവധി യാത്രക്കാർ മരിച്ച അപ കടം കേരളത്തിൻെറ കണ്ണീരായി. അയൽസംസ്ഥാനത്തുനടന്ന അപകടത്തിൽ അനവധി മലയാളികളുടെ ജീവനുകൾ െപാലിഞ്ഞേപ്പാൾ സമീപ കാലത്ത് കേരളത്തെ നടുക്കിയ മഹാദുരന്തങ്ങളിലൊന്നായി അത് മാറി.
മരിച്ചവരിൽ ഏറെയും ബംഗളൂരുവിൽ ജോലി നോക്കുന്ന മലയാളികളാണെന്നാണ് സൂചന. ശിവരാത്രി അവധിയും വാരാന്ത്യവും കണക്കിലെടുത്ത് നാട്ടിലേക്ക് തിരിച്ചവരാണ് അപകടത്തിൽപെട്ടവരിൽ അധികവും. എറണാകുളത്തുനിന്ന് ൈടൽ കയറ്റി പോവുകയായിരുന്ന കണ്ടെയ്നർ ലോറി ടയർ പൊട്ടി നാലുവരിപ്പാതയുടെ ഡിവൈഡറിൽ ഇടിച്ച് ബസിലേക്ക് പാഞ്ഞുകയറിയതാണ് അപകടത്തിന് വഴിയൊരുക്കിയത്. 48 യാത്രികരും രണ്ടു ഡ്രൈവർ കം കണ്ടക്ടർമാരും ഉണ്ടായിരുന്ന ബസിൻെറ വലതുഭാഗത്ത് യാത്ര ചെയ്തവരാണ് ദുരന്തത്തിനിരയായവരിൽ ഏെറയും.
പുലർച്ചെ മൂന്നുമണിയോടെ അപകടം നടക്കുേമ്പാൾ യാത്രക്കാർ മിക്കവരും ഗാഢനിദ്രയിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഉണർന്ന മിക്കവർക്കും എന്താണ് നടന്നതെന്ന് വ്യക്തമായിരുന്നില്ല. ചുറ്റിലും നിലവിളികളും മൃതപ്രായരായവരുടെ ദീനരോദനങ്ങളും ചേർന്ന് ഉള്ളുലക്കുന്ന കാഴ്ചകളായിരുന്നുെവന്ന് രക്ഷപ്പെട്ട പരിക്കേൽക്കാതെ യാത്രക്കാരിൽ ചിലർ പറഞ്ഞു. പലരുടെയും ശരീരഭാഗങ്ങള്‍ ഛിന്നഭിന്നമായിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ അപകടസ്ഥലത്ത് ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. ഒമ്പതുപേർ സംഭവസ്ഥലത്തുവെച്ച് മരിച്ചുവെന്നാണ് റിപ്പോർട്ട്. പുലർച്ചെയായതിനാലും നഗരത്തിൽനിന്ന് വിദൂര പ്രദേശത്തായതിനാലും രക്ഷാപ്രവർത്തനത്തിന് ആളുകളെത്താൻ വൈകിയതും തിരിച്ചടിയായി. പ്രദേശവാസികളും പൊലീസും ഫയർ ഫോഴ്സുമെത്തിയാണ് പിന്നീട് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവമറിഞ്ഞതോടെ തിരുപ്പൂരിലെ മലയാളി സമാജം പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ സ്ഥലത്തെത്തി.
അവിനാശി ഗവ. ഹോസ്പിറ്റലിലും തിരുപ്പൂർ ഗവ. ഹോസ്പിറ്റലിലുമാണ് മൃതദേഹങ്ങളുള്ളത്.
എറണാകുളം സ്വദേശികളായ ജെമിൻ ജോർജ് ജോസ്, ക്രിസ്റ്റോ ചിറക്കേക്കാരൻ, ഡമൻസി റബേറ, അലൻ ചാൾസ്, കെ. കരിഷ്മ, തൃശൂർ സ്വദേശികളായ വിനോദ്, ശ്രീലക്ഷ്മി മേനോൻ, അങ്കമാലി സ്വദേശി അജയ് സന്തോഷ് എന്നിവരാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടതായി സ്ഥിരീകരിച്ച യാത്രക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
