ബൈക്കിന് മുകളിൽ തെങ്ങ് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
text_fieldsവാടാനപ്പള്ളി: ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിൽ തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാടാനപ്പള്ളി ബീച്ച് വ്യാസനഗറിന് സമീപം താമസിക്കുന്ന കൊല്ലങ്കേരി പരേതനായ കബീറിെൻറ മകൻ അബ്‌ദുൽ വാജിദ് (20) ആണ് മരിച്ചത്. ഇക്കഴിഞ്ഞ നവംബർ 21ന് ഉച്ചക്ക് രണ്ടരയോടെ മാതാവുമായി ബൈക്കിൽ വീട്ടിലേക്ക് വരുമ്പോൾ വീടിന് സമീപത്തായിരുന്നു അപകടം. അപകട സമയത്ത് മാതാവ് ബൈക്കിന് പുറകിൽ ഉണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ബൈക്ക് ഓടിച്ചിരുന്ന വാജിദിെൻറ തലയിലാണ് തെങ്ങ് വീണത്. മാതാവിെൻറ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തെങ്ങിനടിയിൽ കുടുങ്ങിയ വാജിദിനെ പുറത്തെടുത്തത്. തുടർന്ന് വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ തൃശൂൾ വെസ്റ്റ് ഫോർട്ട് ഹൈടെക് ആശുപത്രിയിലെത്തിച്ചു. തലക്ക് ഗുരുതര പരിക്കേറ്റതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തിങ്കളാഴച രാവിലെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പാടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: ഫാത്തിമ. സഹോദരൻ: ഹാദിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
