Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയന്ത്രം ഉപയോഗിച്ച്...

യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറുന്നതിനിടെ വീണു മരിച്ചു

text_fields
bookmark_border
യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറുന്നതിനിടെ  വീണു മരിച്ചു
cancel
camera_alt

സാബു പോൾ

കണിയാമ്പറ്റ: തെങ്ങിൽനിന്ന് വീണു മരിച്ചു. ഇടക്കൊമ്പം വട്ടമറ്റത്തിൽ സാബു പോളാണ് (54) മരിച്ചത്. ചൊവ്വാഴ്ച രാവിലെ അയൽവീട്ടിൽ യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറുന്നതിനിടെ വീഴുകയായിരുന്നു.

പരിക്കേറ്റ സാബുവിനെ കൈനാട്ടി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: മോളി. മക്കൾ: ബേസിൽ, ബ്ലസി. സംസ്കാരം ബുധനാഴ്ച കണിയാമ്പറ്റ സെൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.

നാലുവയസ്സുകാരനെ കൊലപ്പെടുത്തി ബന്ധുവായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചി​റ്റൂ​ർ: കൊ​ഴി​ഞ്ഞാ​മ്പാ​റ വ​ണ്ണാ​മ​ട​യി​ൽ നാ​ലു​വ​യ​സ്സു​കാ​ര​നെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വ​തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. വ​ണ്ണാ​മ​ട തു​ള​സി ന​ഗ​റി​ൽ മ​ധു​സൂ​ദ​ന​ൻ-​ആ​തി​ര ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഋ​ത്വി​ക്കാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​ക്ക് ശേ​ഷം ആ​യു​ധ​മു​പ​യോ​ഗി​ച്ച് സ്വ​യം മു​റി​വേ​ൽ​പ്പി​ച്ച മ​ധു​സൂ​ദ​ന​ന്റെ ജ്യേ​ഷ്ഠ​ൻ ബാ​ല​കൃ​ഷ്ണ​ന്റെ ഭാ​ര്യ ദീ​പ്തി ദാ​സി​നെ (29) സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദീ​പ്തി ദാ​സ് മാ​ന​സി​കാ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നെ​ന്ന് കൊ​ഴി​ഞ്ഞാ​മ്പാ​റ പൊ​ലീ​സ് പ​റ​ഞ്ഞു.

ഋ​ത്വി​ക്കി​ന്റെ പി​താ​വ് മ​ധു​സൂ​ദ​ന​ന് ദ​ൽ​ഹി​യി​ലാ​ണ് ജോ​ലി. മ​ധു​സൂ​ദ​ന​ന്റെ മാ​താ​വ് പ​ത്മാ​വ​തി​ക്ക് സു​ഖ​മി​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഭാ​ര്യ ആ​തി​ര​യും അ​ച്ഛ​ൻ ര​വി​യും സ​ഹോ​ദ​ര​ൻ ബാ​ല​കൃ​ഷ്ണ​നു​മ​ട​ക്ക​മു​ള്ള​വ​ർ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പേ​യ​താ​യി​രു​ന്നു. ഉ​റ​ക്കം​വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഋ​ത്വി​ക്കി​നെ​യും ബാ​ല​കൃ​ഷ്ണ​ന്റെ മ​ക​ൾ വൈ​ഗ​യേ​യും വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്നാ​ക്കി. ഇ​വ​ർ​ക്കൊ​പ്പം ദീ​പ്തി​യെ​യും വീ​ട്ടി​ലി​രു​ത്തി​യി​രു​ന്നു.

രാ​ത്രി പ​ത്തു​ക​ഴി​ഞ്ഞ് ആ​ശു​പ​ത്രി​യി​ൽ പോ​യ​വ​ർ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ വീ​ട് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. വാ​തി​ലി​ൽ ത​ട്ടി​യി​ട്ടും തു​റ​ന്നി​ല്ല. ഇ​തി​നി​ടെ അ​ക​ത്തു​ണ്ടാ​യി​രു​ന്ന ബാ​ല​കൃ​ഷ്ണ​ന്റെ മ​ക​ൾ വൈ​ഗ പി​ന്നി​ലെ വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ അ​ക​ത്തു​ക​യ​റി​യ​വ​ർ ഋ​ത്വി​ക് അ​ന​ക്ക​മി​ല്ലാ​തെ കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. സ​മീ​പം ദീ​പ്തി ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്നു​മു​ണ്ടാ​യി​രു​ന്നു. ഉ​ട​നെ കൊ​ഴി​ഞ്ഞാ​മ്പാ​റ നാ​ട്ടു​ക​ല്ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കു​ട്ടി മ​രി​ച്ചി​രു​ന്നു. പ​രി​ക്കേ​റ്റ ദീ​പ്തി​ക്ക് ഇ​വി​ടെ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം തൃ​ശൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

കൊ​ഴി​ഞ്ഞാ​മ്പാ​റ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഫോ​റ​ൻ​സി​ക് -വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ സം​ഭ​വം ന​ട​ന്ന വീ​ട്ടി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​രു​വ​പ്പാ​റ സെ​ന്റ് ഫ്രാ​ൻ​സി​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ പ്രീ ​കെ.​ജി വി​ദ്യാ​ർ​ഥി​യാ​ണ് ഋ​ത്വി​ക്.

വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ചു

മേപ്പാടി: പെയിന്റിങ് ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. മേപ്പാടി ചുള്ളിക്ക സ്വദേശി ശെൽവ പ്രമോദാണ് (35) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. കെ.ബി റോഡിലുള്ള സ്വകാര്യ ഇരുനില കെട്ടിടത്തിന്റെ ടെറസിൽനിന്ന് പെയിന്റിങ് ജോലി ചെയ്യുന്നതിനിടെ ബ്രഷ് ഘടിപ്പിച്ച അലുമിനിയം പൈപ്പ് തൊട്ടടുത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. ഉടൻ തന്നെ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പിതാവ്: കൃഷ്ണൻ. മാതാവ്: കാമാക്ഷി. ഭാര്യ: രമ്യ. മക്കൾ: ത്രിലോക്, ത്രിദേവ്.

മുൻ ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമെന്ന് സൂചന

ചാ​ല​ക്കു​ടി: മു​ൻ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സൂ​ച​ന. ക​ല്ലേ​റ്റു​ങ്ക​ര സ്വ​ദേ​ശി ഉ​ള്ളി​ശ്ശേ​രി വീ​ട്ടി​ൽ സെ​യ്തി​നെ (68) ക​ഴി​ഞ്ഞ ദി​വ​സം ചാ​ല​ക്കു​ടി​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ന്റെ ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്തും മു​ഖ​ത്തും പ​രി​ക്കേ​റ്റ നി​ല​യി​ലാ​യി​രു​ന്നു.

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്​​മോ​ർ​ട്ടം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ട​ത്. ശ്വാ​സം​മു​ട്ടി മ​രി​ച്ച​താ​ണെ​ന്ന നി​ഗ​മ​ന​മാ​ണ് പോ​സ്റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ചാ​ല​ക്കു​ടി പൊ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ചാ​ല​ക്കു​ടി ആ​ന​മ​ല ജ​ങ്ഷ​നി​ൽ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്ത് ക​ട​യു​ടെ പി​ന്നി​ൽ സെ​യ്തി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത കെ​ട്ടി​ട​ത്തി​നു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ത് സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​ണ്. എ​തി​ർ​വ​ശ​ത്തെ ബി​വ​റേ​ജ​സ് ഷോ​റൂ​മി​ൽ​നി​ന്ന് മ​ദ്യം വാ​ങ്ങി​ച്ചെ​ത്തു​ന്ന​വ​ർ ഇ​വി​ടെ ഒ​ത്തു​കൂ​ടി കു​ടി​ക്കാ​റു​ണ്ട്. തു​ട​ർ​ന്ന് പാ​ട്ടും ക​ല​ഹ​ങ്ങ​ളും പ​തി​വാ​ണെ​ന്ന് പ​രാ​തി​യു​ള്ള​താ​ണ്.

കൊ​ല​പാ​ത​കം മ​റ്റു​ള്ള​വ​രു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​കാ​മെ​ന്നാ​ണ് സം​ശ​യം. മൃ​ത​ദേ​ഹം ഇ​വി​ടെ കൊ​ണ്ടു​വ​ന്നി​ട്ട​താ​ണോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പ​ണി​തീ​രാ​ത്ത കെ​ട്ടി​ട​ത്തി​ന്റെ ച​വി​ട്ടു​പ​ടി​ക്ക് താ​ഴെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ത​റ​യി​ലെ ഇ​ഷ്ടി​ക​ക്കൂ​മ്പാ​ര​ത്തി​ലാ​യി​രു​ന്നു. 12 വ​ർ​ഷം മു​മ്പാ​ണ് ഇ​ദ്ദേ​ഹം സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന​ത്. ശ​ത്രു​ക്ക​ൾ ആ​രെ​ങ്കി​ലും ഉ​ണ്ടാ​യി​രു​ന്നോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഡോ​ഗ് സ്ക്വാ​ഡും ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ടിപ്പർ ലോറി നിയന്ത്രണം വിട്ടുമറിഞ്ഞ് അന്തർ സംസ്ഥാന തൊഴിലാളി മരിച്ചു

തളിപ്പറമ്പ്: പരിയാരം വെള്ളാവിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അന്തർ സംസ്ഥാന തൊഴിലാളി മരിച്ചു. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. ലോറിയിൽ ഉണ്ടായിരുന്ന ബിഹാർ സ്വദേശി ഹോപാന സോറെൻ (38) ആണ് മരിച്ചത്. റോഡുപണിക്കായി മെറ്റൽ കയറ്റി പോവുകയായിരുന്ന ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

വെള്ളാവ് മുച്ചിലോട്ട് കാവിനുസമീപം സ്ഥിരം അപകടങ്ങൾ ഉണ്ടാകാറുള്ള വളവിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. പുഷ്പഗിരി നെല്ലിപ്പറമ്പ് ഭാഗത്തുനിന്ന് റോഡുപണിക്കായി മെറ്റൽ കയറ്റി വരുകയായിരുന്ന ടിപ്പർ ലോറി വലിയ ഇറക്കത്തിൽ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിയുകയായിരുന്നു. മെറ്റലിനടിയിൽപ്പെട്ടുപോയവരെ മണ്ണുമാന്തിയന്ത്രം കൊണ്ട് മെറ്റൽ നീക്കിയാണ് പുറത്തെടുത്ത് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്.

ഹോപാന സോറെൻ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ പട്ടുവം മുതുകുടയിലെ രമേശൻ (60) കണ്ണൂർ മിംസ് ആശുപത്രിയിലും ഒഡിഷ സ്വദേശി ടിമുട്ട് മറാണ്ടിയെയും (35) നിസ്സാര പരിക്കുമായി ഡ്രൈവർ ചപ്പാരപ്പടവ് സ്വദേശി റാഷിദിനെയും (25) പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അപകട വിവരമറിഞ്ഞ് തളിപ്പറമ്പ് ട്രാഫിക് എസ്.ഐ എം. രഘുനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. മതിലിലിടിച്ച് റോഡിന് കുറുകെ മറിഞ്ഞ ലോറി ക്രെയിനും മണ്ണുമാന്തിയന്ത്രവും ഉപയോഗിച്ച്‌ നീക്കിയാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituaryCoconut treeTree Climbers
News Summary - Coconut tree climber falls to death
Next Story