നാളികേര വികസന ബോർഡ്: കോടികളുടെ അഴിമതിക്ക് കേന്ദ്രം കൂട്ട്
text_fieldsകൊച്ചി: നാളികേര വികസന ബോർഡിൽ കോടികളുടെ അഴിമതി നടത്തിയവർക്ക് രക്ഷാകവചമൊ രുക്കി കേന്ദ്രസർക്കാർ. 15 കോടിയുടെ ക്രമക്കേടിനെക്കുറിച്ച് സി.ബി.െഎ അന്വേഷണം വേണമെ ന്ന ബോർഡ് ചെയർമാെൻറ ശിപാർശ കേന്ദ്ര കാർഷിക മന്ത്രാലയം പൂഴ്ത്തി. ബി.ജെ.പിയുമായി അ ടുത്ത ബന്ധം പുലർത്തുന്ന അഴിമതിക്കാരായ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ കർണാടകയിൽനിന്നുള്ള കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ളവരാണ് രംഗത്ത്. കർണാടകയിലെ പട്ടികജാതി-വർഗ വിഭാഗക്കാരായ കേരകർഷകരെ സഹായിക്കാൻ കേന്ദ്ര കാർഷിക മന്ത്രാലയം നടപ്പാക്കിയ പദ്ധതിയിലാണ് ബോർഡിെൻറ ബംഗളൂരു മേഖല ഒാഫിസ് കേന്ദ്രീകരിച്ച് 15 കോടിയോളം രൂപയുടെ വെട്ടിപ്പ് നടന്നത്. ഇതിൽ സി.ബി.െഎ അന്വേഷണം വേണമെന്ന് ബോർഡ് ചെയർമാൻ രാജു നാരായണ സ്വാമി കേന്ദ്രത്തോട് ശിപാർശ ചെയ്ത് ആഴ്ചകൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല. 2016-17 കാലയളവിൽ ഹേമചന്ദ്ര ബംഗളൂരു മേഖല ഒാഫിസിെൻറ ഡയറക്ടറായിരിക്കെയാണ് ക്രമക്കേട് നടന്നത്. രാജു നാരായണ സ്വാമി ചെയർമാനായി ചുമതലയേറ്റതോടെ ഇതേക്കുറിച്ച് അന്വേഷിക്കാൻ ബോർഡിെൻറ കൊച്ചി ആസ്ഥാനത്തെ ഒാഡിറ്റ് ഒാഫിസർ പി.ജി. രാധ, ചെന്നൈ മേഖല ഒാഫിസിലെ ഡെപ്യൂട്ടി ഡയറക്ടർ എ. ജയപാണ്ടി എന്നിവരടങ്ങുന്ന സംഘത്തെ നിയോഗിച്ചു.
ഹേമചന്ദ്ര ചട്ടങ്ങൾ ലംഘിച്ച് പട്ടികജാതി-വർഗ ഇതര നാളികേര കർഷകർ ഉൾപ്പെടുന്ന കമ്പനികൾക്കും സൊസൈറ്റികൾക്കും ധനസഹായം അനുവദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പദ്ധതിയുടെ ഭാഗമായി സർക്കാർ അംഗീകൃത ഏജൻസികളിൽനിന്ന് മാത്രമേ കാർഷികോപകരണങ്ങൾ വാങ്ങാവൂ എന്ന് കർശന നിർദേശമുണ്ടായിരുന്നെങ്കിലും ആറ് സ്വകാര്യ ഏജൻസികളിൽനിന്നാണ് ഇവ വാങ്ങിയത്. പട്ടികവിഭാഗങ്ങൾക്ക് ധനസഹായം നൽകിയതായി വരുത്തിത്തീർക്കാൻ വ്യാജ രേഖകൾ ചമച്ചതായും അന്വേഷണത്തിൽ തെളിഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും അഴിമതി പൂർണമായി പുറത്തുകൊണ്ടുവരാൻ വകുപ്പുതല അന്വേഷണം മതിയാകില്ലെന്നും കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമായിരുന്നു റിപ്പോർട്ടിലെ ശിപാർശ. ഇതിെൻറ അടിസ്ഥാനത്തിൽ ഹേമചന്ദ്ര, ടെക്നിക്കൽ ഒാഫിസർ സിമി തോമസ് എന്നിവരെ ചെയർമാൻ സസ്പെൻഡ് ചെയ്തു.
പദ്ധതിയിലെ ക്രമക്കേടിനെക്കുറിച്ച് സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് രാജു നാരായണ സ്വാമി കേന്ദ്ര കാർഷിക മന്ത്രാലയത്തിന് ഇൗ മാസം നാലിന് കത്തയച്ചെങ്കിലും നടപടിയുണ്ടായില്ല. ബി.ജെ.പിയുടെ അടുപ്പക്കാരനായി അറിയപ്പെടുന്നയാളാണ് ഹേമചന്ദ്ര. ഇദ്ദേഹത്തിനെതിരെ നടപടി പാടില്ലെന്ന് പാർട്ടി കർണാടക ഘടകവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ, അഴിമതി പുറത്തുകൊണ്ടുവന്നതിെൻറ പേരിൽ ഹേമചന്ദ്രയിൽനിന്ന് തനിക്ക് വധഭീഷണി ഉണ്ടെന്ന് കാണിച്ച് കേന്ദ്ര കാർഷിക മന്ത്രാലയത്തിന് രാജു നാരായണ സ്വാമി പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
