സൈബർ സുരക്ഷ ആഹ്വാനവുമായി കൊക്കൂൺ 2026ന് ഉജ്ജ്വല സമാപനം
text_fieldsകൊക്കൂൺ 2026 സമാപന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഡ്രോൺ പറത്തി പ്രതിനിധികൾക്ക് നന്ദി പ്രകടിപ്പിക്കുന്നു
കൊച്ചി: സൈബർ സുരക്ഷ രംഗത്ത് ലോകം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം നിർദേശിക്കാൻ കേരള പൊലീസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന രാജ്യത്തെ ഏറ്റവും വലിയ സൈബർ സുരക്ഷ കോൺഫറൻസായ കൊക്കൂൺ 2026ന് സമാപനം.
കൊച്ചി ഗ്രാന്റ് ഹയാത്തിൽ നടന്ന സമാപന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഡ്രോൺ പറത്തി പ്രതിനിധികൾക്ക് നന്ദി പ്രകടിപ്പിച്ചു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി 2027 സെപ്റ്റംബർ 21മുതൽ 28 വരെ നടക്കുന്ന കൊക്കൂൺ 20ാം പതിപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.
മന്ത്രി റോജി എം. ജോൺ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ടോണി ചമ്മിണി എം.എൽ.എ, സിനിമാ താരം ദുൽഖർ സൽമാൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി, സംസ്ഥാന പൊലീസ് മേധാവിയും കൊക്കൂൺ ചെയർമാനുമായ റവാഡ ചന്ദ്രശേഖർ, വിജിലൻസ് ഡയറക്ടറും കോ-ചെയർമാനുമായ മനോജ് എബ്രഹാം, ഇസ്ട്ര പ്രസിഡന്റ് മനു സഖറിയ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

