Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചി കപ്പൽശാലക്ക്...

കൊച്ചി കപ്പൽശാലക്ക് വീണ്ടും ഭീഷണി; ഇന്ധന ടാങ്കുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്ന് സന്ദേശം

text_fields
bookmark_border
കൊച്ചി കപ്പൽശാലക്ക് വീണ്ടും ഭീഷണി; ഇന്ധന ടാങ്കുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്ന് സന്ദേശം
cancel

കൊച്ചി: കപ്പൽശാലക്കും ഐ.എൻ.എസ് വിക്രാന്തിനുമെതിരെയുണ്ടായ ഇ-മെയിൽ ഭീഷണിയിൽ അന്വേഷണം തുടരുന്നതിനിടെ വീണ്ടും ഭീഷണി. കപ്പൽശാലയിൽ ഇന്ധനടാങ്കുകൾ ഉപയോഗിച്ച് സ്‌ഫോടനം നടത്തുമെന്നാണ് പുതിയ ഭീഷണി. നേര​േത്ത ഭീഷണി സന്ദേശം ലഭിച്ച കപ്പൽശാലയിലെ അഞ്ച് ഉദ്യോഗസ്ഥരിൽ ഒരാൾക്കാണ് ഞായറാഴ്ച ഇ-മെയിൽ സന്ദേശം ലഭിച്ചത്. കപ്പൽശാല അധികൃതർ പൊലീസിൽ പരാതി നൽകി. ബോംബ് -ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ആഗസ്​റ്റ്​ 24നാണ് യുദ്ധക്കപ്പലായ ഐ.എൻ.എസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്ന ആദ്യ ഇ-മെയിൽ ഭീഷണി സന്ദേശം ലഭിച്ചത്. കപ്പൽശാല അധികൃതരുടെ പരാതിയിൽ ഐ.ടി നിയമപ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല. ഒരാഴ്ചക്കുശേഷമാണ് രണ്ടാമത്തെ ഭീഷണി.

കപ്പൽശാലയിലെ മുൻ ജീവനക്കാരനടക്കം അന്വേഷണസംഘം സംശയിക്കുന്നുണ്ട്. ഭീഷണി സന്ദേശം ലഭിച്ച അഞ്ച് ഉന്നത ഉദ്യോഗസ്ഥരിൽനിന്ന്​ സംശയിക്കുന്ന രണ്ടുപേരിൽനിന്നും അസി. കമീഷണർ വൈ. നിസാമുദ്ദീ​െൻറ മേൽനോട്ടത്തിൽ സൗത്ത് പൊലീസ് മൊഴിയെടുത്തിരുന്നു. കപ്പൽശാലയുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം ഭീഷണി സന്ദേശത്തിലുള്ളതിനാൽ ജീവനക്കാരെ മുഴുവൻ ചോദ്യം ചെയ്യാനാണ് തീരുമാനം. വൻതുക ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിനായി നൽകിയില്ലെങ്കിൽ സ്‌ഫോടനം നടത്തുമെന്നായിരുന്നു അജ്ഞാത ഭീഷണി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cochin shipyard
News Summary - Cochin shipyard threatened again; The message was that the explosion would be carried out using fuel tanks
Next Story