നെടുമ്പാശ്ശേരിയിൽ നിന്ന് വിമാന സർവീസുകൾ ഭാഗികമായി നിർത്തലാക്കി
text_fieldsനെടുമ്പാശേരി: കൊറോണയെ തുടർന്ന് നെടുമ്പാശേരിയിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ താൽകാലികമായി നിർത്തി. സൗദി എ യർലൈൻസ്,കുവൈത്ത് എയർവേയ്സ്, ഇൻഡിഗോ, ജസീറ വിമാന കമ്പനികൾ ഏതാനും സർവീസുകൾ നിർത്തി.
എയർ ഏഷ്യ ക്വാലാലംപൂരിലേക്ക് രണ്ട് സർവീസുകളുണ്ടായിരുന്നത് ഒന്നാക്കി. സിൽക്ക് എയറും സിംഗപ്പൂരിലേക്ക് രണ്ടെണ്ണമുണ്ടായിരുന്നത് ഒന്നാക്കി. മറ്റ് ചില വിമാന കമ്പനികളും യാത്രക്കാർ കുറയുമ്പോൾ ഇടയ്ക്കിടെ സർവീസുകൾ റദ്ദാക്കുന്നുണ്ട്.
മസ്കത്തിൽനിന്ന് കൊച്ചിയിലേക്കും തിരിച്ചുമുള്ള മൂന്ന് വിമാന സർവിസ് ഒമാൻ എയർ റദ്ദാക്കി. ഡബ്ല്യു.വൈ 223/224 ഒമാൻ എയർ വിമാനത്തിെൻറ ഈ മാസം 11, 13, 14 തീയതികളിലെ സർവിസുകളാണ് റദ്ദാക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
