കടൽദുരന്തം: അസം സ്വദേശിക്കായി തിരച്ചിൽ തുടരുന്നു
text_fieldsകൊച്ചി: ഫോർട്ട്െകാച്ചി ഉൾക്കടലിൽ വിദേശ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ച് കാണാതായ അസം സ്വദേശി മോത്തിദാസിനുവേണ്ടി തിരച്ചിൽ തുടരുന്നു. നാവിക-വ്യാമ സേനകളും തീരദേശസേനയും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. അപകടത്തിൽപെട്ട കപ്പൽ കരക്കടുപ്പിച്ചിട്ടില്ല. െകാച്ചി തുറമുഖ കപ്പൽച്ചാലിന് ആഴം കുറവായതിനാലാണ് അടുപ്പിക്കാൻ കഴിയാത്തത്.
വല്ലാർപാടം കണ്ടെയ്നർ തുറമുഖത്ത് അടുപ്പിക്കാൻ സ്ഥലപരിമിതിയുമുണ്ട്. മറ്റുകപ്പലുകൾ ഒരുമാസത്തേക്ക് തുറമുഖം ബുക്ക് ചെയ്തിരിക്കുകയാണ്. മാത്രമല്ല, അപകടകാരിയായത് വളം നിറച്ച കപ്പലാണ്. വാതകം നിറച്ച കപ്പലുകൾ അടുപ്പിക്കാനാണ് എൽ.എൻ.ജി ടെർമിനലിൽ സൗകര്യം ചെയ്തിരിക്കുന്നത്. കൊച്ചിയിലെ ഒായിൽ ടാങ്കർ ബെർത്തിൽ അസംസ്കൃത എണ്ണ ഉൾപ്പെടെയുള്ളവ നിറച്ച കപ്പലുകളാണ് അടുപ്പിക്കുന്നത്.
ബോട്ടിെൻറ തകർന്ന ഭാഗങ്ങൾ അപകടത്തിൽപെട്ട ദിവസംതന്നെ കരക്ക് അടുപ്പിച്ചിരുന്നു. പനാമയിൽ രജിസ്റ്റർ ചെയ്ത ആംബർ എൽ കപ്പലിൽ 22 ജീവനക്കാരാണുള്ളത്. ഗ്രീസ്, ഫിലിപ്പീൻസ്, മ്യാൻമർ, റുമേനിയ സ്വദേശികളാണിവർ. ഹൈകോടതി നിർദേശപ്രകാരം െവായേജ് ഡാറ്റ ഉൾപ്പെടെ കപ്പലിലെ രേഖകൾ മർകൈൻറൽ മറൈൻ വിഭാഗവും ഡയറക്ടേഴ്സ് ജനറൽ ഷിപ്പിങ് ഉേദ്യാഗസ്ഥരും ചൊവ്വാഴ്ച പിടികൂടിയിരുന്നു. രേഖകൾ പരിശോധിക്കാൻ ഹൈകോടതിയുടെ നിർദേശത്തിന് കാത്തുനിൽക്കുകയാണ് മർകൈൻറൽ മറൈൻ വിഭാഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
