കൊച്ചിൻ ആേൻറാ അവശനിലയിൽ തൃത്താല സ്നേഹാലയത്തിൽ
text_fieldsആനക്കര (പാലക്കാട്): നാദാർച്ചനക്കായി ജീവിതം ഉഴിഞ്ഞുെവച്ച കലാകാരൻ കൊച്ചിൻ ആേൻറായെ (80) അവശനിലയിൽ പാലക്കാട് തൃത്താലയിലെ സ്നേഹാലയത്തിലെത്തിച്ചു.
ഇദ്ദേഹത്തെ മലപ്പുറം കൊേണ്ടാട്ടിയിൽ കെണ്ടത്തിയ നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഞായറാഴ്ച രാത്രി കൊണ്ടോട്ടി പൊലീസാണ് സ്നേഹാലയത്തിലെത്തിച്ചത്. വിവിധ പ്രദേശങ്ങളിൽ ഗാനമാലപിച്ച് വരുമാനം കണ്ടെത്തിയാണ് ആേൻറായുടെ ജീവിതം. മലപ്പുറത്തിെൻറ തീരപ്രദേശങ്ങളിൽ ഗാനമാലപിച്ച് കഴിയവെ പ്രളയക്കെടുതിയിലകപ്പെട്ട് ഭക്ഷണംപോലും കഴിക്കാനാകാതെ അവശനിലയിലായെന്നാണ് സൂചന.
ദേഹമാസകലം നീരുണ്ട്. ബാഗിൽ കണ്ടെത്തിയ തിരിച്ചറിയൽ കാർഡിൽനിന്നാണ് തിരിച്ചറിഞ്ഞത്. ഇദ്ദേഹത്തിെൻറ നിരവധി കാസറ്റുകളും ബാഗിലുണ്ടായിരുന്നു. സ്നേഹാലയം അധികൃതർ പുതിയ വസ്ത്രങ്ങൾ ധരിപ്പിക്കുകയും ഭക്ഷണം നൽകുകയും ചെയ്തു. എന്നാൽ, സംസാരിക്കാനാവാത്ത നിലയിലാണ്. ചികിത്സക്കായി അടുത്തദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഗാനമേളകളിലൂടെയും പിന്നണിഗായകനായും ശ്രദ്ധേയനായ ആേൻറാ സിനിമയിലും മറ്റും സ്ത്രീശബ്ദത്തിലൂടെ പാടിയും വ്യത്യസ്തനായി. കൊച്ചി സ്വദേശിയായ ഇദ്ദേഹം ചെറുപ്രായത്തിൽ കുടുംബപ്രശ്നങ്ങളെത്തുടർന്ന് വീടുവിട്ടിറങ്ങുകയായിരുന്നു. അരനൂറ്റാണ്ടുകാലം തെരുവിലും മറ്റും പാടിയാണ് ജീവിതം മുന്നോട്ടുനീക്കിയത്. ഇതിനിടെയാണ് പിന്നണി ഗാനരംഗത്തേക്ക് വന്നത്. നിരവധി ഗാനങ്ങളുടെ രചന നിർവഹിച്ച അദ്ദേഹം പലതിനും ഈണവും നൽകി. ഗാനമേളകളിലും പതിവ് സാന്നിധ്യമായിരുന്നു. നിരവധി വിപ്ലവഗാനങ്ങളുടെ സംഗീതസംവിധാനവും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
