പുക വഴിമാറുന്ന പുതുലഹരികൾ
text_fieldsലഹരികടത്തിന് പിടിക്കപ്പെടുന്ന കൗമാരക്കാരിൽ മിക്കവരും അതിനടിമയായവർ തെന്നയാണ്. കൗതുകത്തിൽ തുടങ്ങുന്ന ലഹരിയുപയോഗം അടിമത്തമാകുേമ്പാൾ അതിനുേവണ്ടി എന്തും ചെയ്യാൻ ഇക്കൂട്ടർ തയാറാണ്. പുതുതലമുറയുടെ ലഹരിയുടെ വഴികൾ മദ്യത്തിൽ തുടങ്ങി ആഫിറ്റമിൻ എന്ന മുന്തിയ ലഹരിവസ്തുവിൽ വരെ എത്തി നിൽക്കുന്നു. ആദ്യകാലങ്ങളിൽ കഞ്ചാവിനോട് മമത കാണിച്ചിരുന്നവർ കൂടുതൽ ഉന്മാദത്തിനായി മനുഷ്യനിർമിത രാസചേരുവകളിലേക്ക് ചേക്കേറുന്നതായാണ് കൊച്ചിയിൽനിന്ന് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. കൂട്ടത്തിൽ ഏറ്റവും പ്രിയം എൽ.എസ്.ഡിയോട് തന്നെ. ഉപഭോക്താക്കൾക്കിടയിൽ ‘പ്രിൻസ്’ എന്നറിയപ്പെടുന്ന ഈ ലഹരി പദാർഥത്തെ ലെസർക്ക് ആസിഡ് ഡൈ മീഥൈൽ അമൈഡ് എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്.
ഒരൊറ്റ ഉപയോഗത്തിൽ തന്നെ ഇരയെ അടിമയാക്കാൻ ശേഷിയുള്ള എൽ.എസ്.ഡി വിദേശരാജ്യങ്ങളിലെ രഹസ്യ ലാബുകളിൽ നിർമിക്കപ്പെടുന്നവയാണ്. തീർത്തും അശാസ്ത്രീയമായ രീതിയിൽ നിർമിക്കപ്പെടുന്ന എൽ.എസ്.ഡിയുടെ ഉപയോഗം മനുഷ്യെൻറ കേന്ദ്ര നാഡീവ്യൂഹെത്തയും വൃക്കകെളയും സാരമായി ബാധിക്കും. പുതുതലമുറ ലഹരിമരുന്നുകളിൽ വ്യാപകമായി ഉപയോഗപ്പെടുത്തുന്ന എം.ഡി.എം.എയും അത്ര നിസ്സാരക്കാരനല്ല. ഡെഡ് ഡ്രഗ് (DEAD DRUG) എന്നും എക്സ്റ്റിയെന്നും ഒാമനപ്പേരിലറിയപ്പെടുന്ന ഇൗ ലഹരിവസ്തു അപഹരിച്ച ജീവനുകൾ നിരവധിയാണ്.
പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് കൊച്ചി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെച്ച് നടത്തപ്പെട്ട റേവ് ഡി ജെ പാർട്ടികളിൽ പൊലീസ് നടത്തിയ റെയ്ഡിൽ എൽ.എസ്.ഡിയും, എം.ഡി.എം.എയും ഉൾപ്പെടെയുള്ള ന്യൂജെൻ ലഹരിമരുന്നുകളുമായി പതിനഞ്ചോളം പേരാണ് പിടിയിലായത്. കൊച്ചി മുളവുകാട്ടുള്ള റിസോർട്ടിൽ സംഘടിപ്പിച്ച പുതുവത്സര ഡി ജെ പാർട്ടിയിൽനിന്ന് എൽ.എസ്.ഡി സ്റ്റാമ്പുകളുമായി പൊലീസ് പിടിയിലായ തൃശൂർ തെയ്കാവ് സ്വദേശി ഷൈൻ സ്കറിയ ഗോവയിൽനിന്ന് കേരളത്തിലേക്ക് കെമിക്കൽ ലഹരിമരുന്നുകൾ കടത്തുന്നതിലെ മുഖ്യകണ്ണിയായാണ് അറിയപ്പെടുന്നത്.
ലഹരി ഉപഭോക്താക്കൾക്കിടയിൽ മായാവി എന്ന അപരനാമത്തിൽ അറിയെപ്പടുന്ന ഡി ജെ ആർട്ടിസ്റ്റായ ഇയാൾ മുഖാന്തരം ആയിരുന്നു നഗരത്തിലെയും സംസ്ഥാനത്തിെൻറ ഇതരഭാഗങ്ങളിലെയും ഭൂരിഭാഗം റേവ് പാർട്ടികളിലേക്കും കെമിക്കൽ ലഹരിമരുന്നുകൾ എത്തിയിരുന്നത്. ഗോവയിൽനിന്ന് കൊച്ചിയിലേക്ക് ഒന്നര വർഷത്തോളമായി മയക്കുമരുന്ന് കടത്തിയിരുന്ന ഏജൻറായിരുന്ന കുമ്പളം സ്വദേശി അനീഷ് 2017 ഏപ്രിൽ 20ന് എക്സൈസ് പിടിയിലായിരുന്നു. നഗരത്തിലും നെടുമ്പാശ്ശേരിയിലും ഫ്ലാറ്റ് വാടകെക്കടുത്ത് ഡി ജെ പാർട്ടികളടക്കമുള്ളവ സംഘടിപ്പിക്കുകയായിരുന്നു ഇയാളുടെ രീതി. ഇതിെൻറ മറവിലായിരുന്നു ലഹരികച്ചവടം. കേരളത്തിലെ നിരവധി സിനിമ ഷൂട്ടിങ് സെറ്റുകളിലും ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നു.
2000 രൂപക്ക് ഗോവയിൽനിന്ന് കിട്ടുന്ന എം.ഡി.എം.എയുടെ 100 മില്ലി 6,500 രൂപക്കാണ് അനീഷ് കൊച്ചിയിൽ വിറ്റിരുന്നത്. പുതുവത്സരാഘോഷങ്ങൾക്കായി ലഹരിമരുന്ന് കടത്തിയ എറണാകുളം സ്വദേശി കഴിഞ്ഞ ഡിസംബർ 18നാണ് കോട്ടയത്തിന് സമീപം പൊലീസ് പിടിയിലായത്. ഇയാളിൽനിന്ന് പിടിച്ചതാകെട്ട കാലാവധി കഴിഞ്ഞ് 13 വർഷം പഴക്കമുള്ള മോർഫിൻ സംയുക്തം അടങ്ങിയ 15 ആംപ്യൂളുകൾ. കടുത്ത വേദനക്ക് പ്രതിവിധിയായി ഡോക്ടർമാർ നൽകാറുള്ള ഇവക്ക് മരുന്നുകടകളിൽ 20-35 രൂപ മാത്രമാണ് വിലെയന്നിരിക്കെ ആയിരങ്ങൾ ഇൗടാക്കിയാണ് ലഹരിമാഫിയ ഇവ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. കാലാവധി കഴിഞ്ഞ മരുന്നുകളാണിവയെന്ന് തിരിച്ചറിയാതെയാണ് മിക്കപ്പോഴും ലഹരി പാർട്ടികളിൽ പങ്കെടുക്കുന്ന യുവതികൾ അടക്കമുള്ളവർ ഇവ കുത്തിവെക്കുക. അന്വേഷണങ്ങൾ പലേപ്പാഴും ചെന്നെത്തുക സംസ്ഥാനത്തിന് പുറത്തുള്ള വൻകിട മരുന്നുവിതരണ കമ്പനികളിലാണ്. കോട്ടയത്ത്് പിടികൂടിയ ആംപ്യൂളുകൾ എത്തിയത് ഗ്വാളിയോറിൽ നിന്നാണ് എത്തിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കാലാവധി കഴിഞ്ഞ മരുന്നുകൾ
സംസ്കരിക്കുേമ്പാൾ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് സംസ്ഥാനത്തിന് പുറത്ത് ഇവ കൈകാര്യം ചെയ്യുന്നതെന്നും സംസ്കരിക്കാൻ ഏൽപിക്കുന്ന മരുന്നുകൾ ആവശ്യക്കാർക്ക് നിസ്സാരമായി കൈക്കലാക്കാമെന്നും വെളിെപ്പടുത്തുന്നത് പ്രശസ്ത കമ്പനിയുടെ മരുന്നുവിതരണക്കാരിലൊരാളായ കൊച്ചി സ്വദേശി. ഇങ്ങനെ കൈക്കലാക്കുന്ന ഗുളികകളും ആംപ്യൂളുകളും വൻ സാമ്പത്തികലാഭമാണ് ഇടപാടുകാർക്ക് നൽകുക. ലഹരി പാർട്ടിെക്കത്തുന്ന യുവതികൾ അടക്കമുള്ളവർ, ഉന്മാദാവസ്ഥയിൽ കാലാവധി കഴിഞ്ഞ മരുന്നുകളാണിതെന്ന് തിരിച്ചറിയാതെയാവും ശരീരത്തിലേക്ക് കുത്തിവെക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ച്് പ്രവർത്തിക്കുന്ന ലഹരിക്കൂട്ടായ്മ ഉപഭോക്താക്കളിലേക്ക് എത്തുന്നത് പ്രധാനമായും സമൂഹമാധ്യമങ്ങളിലൂടെയാണ്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകൾ ഇവർ രൂപം നൽകുന്ന വാട്സ്ആപ്, ടെലിഗ്രാം, ഫേസ്ബുക്ക് കൂട്ടായ്മകളിൽ എത്തുകയാണ് പതിവ്.
നാളെ-ലഹരി വിഴുങ്ങുന്ന കൗമാര യൗവനങ്ങൾക്ക് വേണ്ടത് കാവലും കരുതലും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
