പാമ്പ് ഭീതിയിൽ ഒരു പ്രദേശം; ആറ് ദിവസത്തിനിടെ പിടികൂടിയത് 43 മൂർഖൻ
text_fieldsബാലരാമപുരം: ആറ് ദിവസത്തിനിടെ ബാലരാമപുരം ശാലിഗോത്രതെരുവിൽനിന്ന് 43 മൂർഖൻ പാമ്പിനെ പിടികൂടി. പുത്തൻതെരുവിലെ പരമശിവെൻറ വീട്ടിൽനിന്ന് ആദ്യദിവസം 22 മൂർഖൻപാമ്പിനെയാണ് പിടികൂടിയത്. അതിനടുത്ത ദിവസം മുതൽ സമീപത്തെ വീടുകളിലും പരമശിവെൻറ വീട്ടിൽ നിന്നുമായി 42 പാമ്പുകളെ പടികൂടി. അടുത്തിടെ മുട്ടവിരിഞ്ഞതാണെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നു. പ്ര
ദേശവാസികൾ ഭീതിയിലാണ്. പല കുടുംബങ്ങളും വീടുപേക്ഷിച്ച് ബന്ധുവീട്ടിൽ അഭയം തേടി. പാമ്പുപിടിത്തക്കാരെ കിട്ടാത്തതുകൊണ്ട് നാട്ടുകാരായ യുവാക്കൾതന്നെ പാമ്പിനെ പിടികൂടി കുപ്പിയിലാക്കി മ്യൂസിയം താൽക്കാലിക ജീവനക്കാരൻ സനലിെൻറ പക്കൽ കൊടുത്തയക്കുന്നു. പ്രദേശത്ത് പാമ്പുകളുടെ കൂട്ടം ഇനിയുമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
