Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിലമ്പൂരിൽ...

നിലമ്പൂരിൽ അങ്കണവാടിയിൽ മൂർഖൻ പാമ്പ്

text_fields
bookmark_border
നിലമ്പൂരിൽ അങ്കണവാടിയിൽ മൂർഖൻ പാമ്പ്
cancel

മലപ്പുറം: നിലമ്പൂരിൽ അങ്കണവാടിയുടെ അടുക്കളയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. റെയിൽവേ സ്റ്റേഷന് സമീപത്തെ തോട്ടപൊയിൽ അങ്കണവാടിയിലെ അടുക്കളക്ക് സമീപം പാത്രങ്ങൾക്ക് ഇടയിലായിരുന്നു പാമ്പ്. എമർജൻസി റെസ്ക്യൂഫോഴ്സ് ടീം പിടികൂടിയ പാമ്പിനെ പിന്നീട് വനം വകുപ്പിന് കൈമാറി.

രാവിലെ അങ്കണവാടി തുറന്ന ശേഷം കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി ടീച്ചറും ഹെൽപ്പറും അടുക്കളയിലെത്തിയപ്പോഴാണ് ചുവരിനോട് ചേർന്ന് പാത്രങ്ങൾക്കിടയിൽ മൂർഖൻ പാമ്പിനെ കണ്ടത്. ഉടൻ തന്നെ എമർജൻസി റെസ്ക്യൂഫോഴ്സ് ടീമിനെ വിവരം അറിയിച്ചു.

ഇതിനകം കുട്ടികളെ സുരക്ഷിതമായി തൊട്ടടുത്ത വീട്ടിലേക്ക് മാറ്റിയിരുന്നു. എമർജൻസി റെസ്ക്യൂഫോഴ്സ് ടീം പാമ്പിനെ പിടികൂടി. പിന്നീട് വനപാലകർക്ക് കൈമാറി. പാമ്പിന് എട്ടടിയോളം നീളമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ankanvadinilamburcobraKerala News
News Summary - Cobra snake found in Anganwadi in Nilambur
Next Story