മുഖ്യമന്ത്രിയുടെ വീട്ടിൽനിന്ന് മൂർഖൻ പാമ്പിനെ പിടികൂടി
text_fieldsമുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ദേശം മടത്തിമൂലയിലെ വീടിനു പിറകുവശത്ത് കണ്ടെത്തിയ മൂർഖൻ പാമ്പ്
ദേശം: മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ചെങ്ങമനാട് ദേശം മടത്തിമൂലയിലെ വീട്ടിൽനിന്ന് പാമ്പിനെ പിടികൂടി. വീടിനു പുറകുവശത്തുനിന്ന് ശനിയാഴ്ച ഉച്ചക്ക് ശേഷാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്.
ഇതുവഴി വന്ന വഴിയാത്രക്കാരൻ പാമ്പിനെ കാണുകയും ജോലിക്കാരെ അറിയിക്കുകയും ചെയ്തു. അപ്പോഴേക്കും പാമ്പ് പിറക് വശത്തേക്ക് ഇഴഞ്ഞ് നീങ്ങിയിരുന്നു. ഈ സമയം മുഖ്യമന്ത്രിയുടെ ഭാര്യയുടെ മാതാപിതാക്കളാണ് വീട്ടിലുണ്ടായിരുന്നത്. ജോലിക്കാർ അറിയിച്ച പ്രകാരം റെസ്ക്യൂ സംഘത്തിലെ സർപ്പാ വളന്‍റിയർമാരായ സന്തോഷ്, അനന്ത കൃഷ്ണൻ എന്നിവരെത്തി പാമ്പിനെ പിടികൂടി.
പിന്നീട് വനംവകുപ്പ് അധികൃതർക്ക് പാമ്പിനെ കൈമാറി. ചെങ്ങൽത്തോടിന്‍റെ സാന്നിധ്യമുള്ളതിനാൽ മഴക്കാലത്ത് മടത്തിമൂലയിലും പരിസരങ്ങളിലും ഇഴജന്തുക്കളുടെ ശല്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

