Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതീരക്കടൽ കപ്പൽ ഗതാഗതം;...

തീരക്കടൽ കപ്പൽ ഗതാഗതം; ആശങ്കകൾക്കിടെ ഗുജറാത്തുമായി കൈകോർക്കാൻ കേരളം

text_fields
bookmark_border
Coastal Shipping
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ മ​ത്സ്യ​സ​മ്പ​ത്തി​നെ​യും മ​ത്സ്യ​ബ​ന്ധ​ന​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന്​ ആ​ശ​ങ്ക രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ തീ​ര​ക്ക​ട​ൽ ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന്​ ഗു​ജ​റാ​ത്തു​മാ​യി കൈ​കോ​ർ​ക്കാ​ൻ കേ​ര​ളം. ഇ​തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി. കേ​ര​ളം മാ​രി​ടൈം ബോ​ർ​ഡ് (കെ.​എം.​ബി) ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ്. പി​ള്ള അ​ടു​ത്തി​​ടെ ഗു​ജ​റാ​ത്ത് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

അ​തി​നി​ടെ​യാ​ണ്​ തീ​ര​ദേ​ശ ച​ര​ക്ക് ഗ​താ​ഗ​തം മെ​ച്ച​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​​ത്തോ​ടെ ഗു​ജ​റാ​ത്ത് മാ​രി​ടൈം ബോ​ർ​ഡു​മാ​യി (ജി.​എം.​ബി) ച​ർ​ച്ച ന​ട​ത്തി​യ​ത്. കേ​ര​ള​ത്തി​ന്​ 590 കി.​മീ. നീ​ള​ത്തി​ലു​ള്ള തീ​ര​ദേ​ശ​മു​ണ്ട്. സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ചെ​റു​കി​ട(​മൈ​ന​ർ) തു​റ​മു​ഖ​ങ്ങ​ളാ​യ കൊ​ല്ലം, ബേ​പ്പൂ​ർ, അ​ഴീ​ക്ക​ൽ, പൊ​ന്നാ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ തു​റ​മു​ഖ വ​കു​പ്പി​ന്‍റെ പി​ന്തു​ണ​യോ​ടെ മാ​രി​ടൈം ബോ​ർ​ഡ്​ പ​ശ്ചാ​ത്ത​ല വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു​ണ്ട്.

ഗു​ജ​റാ​ത്ത് മു​ന്ദ്ര-​കൊ​ച്ചി സെ​ക്ട​റി​ൽ ഇ​തി​ന​കം ക​പ്പ​ലു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ഷി​പ്പി​ങ്​ മേ​ഖ​ല​യി​ലെ മെ​യി​ൻ ലൈ​ൻ ഓ​പ​റേ​റ്റ​ർ​മാ​രു​ടെ പി​ന്തു​ണ​യോ​ടെ കൊ​ച്ചി​യി​ൽ റോ​ഡ്‌​ഷോ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ബോ​ർ​ഡ്​ പ​റ​യു​ന്നു. എ​ന്നാ​ൽ, കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ക​ട​ൽ വി​ൽ​പ​ന​യെ പ്ര​ത്യ​ക്ഷ​മാ​യി എ​തി​ർ​ക്കു​മ്പോ​ഴും വി​നാ​ശ​ക​ര​മാ​യ കേ​ന്ദ്ര പ​ദ്ധ​തി​ക​ളെ മാ​ടി വി​ളി​ക്കു​ന്ന​ത് തീ​ര​ദേ​ശ ജ​ന​ത​യോ​ടു​ള്ള സം​സ്​​ഥാ​ന​സ​ർ​ക്കാ​റി​ന്‍റെ രാ​ഷ്ട്രീ​യ ന​യ​വ​ഞ്ച​ന​യാ​ണെ​ന്ന്​ കേ​ര​ള സ്വ​ത​​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ​ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ജാ​ക്​​സ​ൺ പൊ​ള്ള​യി​ൽ പ്ര​തി​ക​രി​ച്ചു.

ബ്ലൂ ​ഇ​ക്ക​ണോ​മി​യു​ടെ ഭാ​ഗ​മാ​ണ് സാ​ഗ​ർ​മാ​ല പ​ദ്ധ​തി​യെ​ന്നും തീ​ര​ദേ​ശ ക​പ്പ​ൽ​ഗ​താ​ഗ​തം സൃ​ഷ്ടി​ക്കാ​ൻ പോ​കു​ന്ന ആ​ഘാ​തം പ്ര​വ​ച​നാ​തീ​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. ഗു​ജ​റാ​ത്ത് മാ​രി​ടൈം യൂ​നി​വേ​ഴ്സി​റ്റി​യു​മാ​യി ചേ​ർ​ന്ന്​ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ​യും നീ​ണ്ട​ക​ര​യി​ലെ​യും മാ​രി​ടൈം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ൽ ഓ​ഫ്-​കാ​മ്പ​സ് കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കാ​നും ച​ർ​ച്ച​ക​ൾ ന​ട​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ മു​ന്നോ​ട്ടു​പോ​കാ​നും കെ.​എം.​ബി ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coastal ShippingKerala News
News Summary - Coastal Shipping; Kerala to join hands with Gujarat amid concerns
Next Story