അഞ്ചുവർഷം, അഞ്ചുലക്ഷം മരം; തണലൊരുക്കാൻ സഹകരണ സ്ഥാപനങ്ങൾ
text_fieldsകൊല്ലം: അഞ്ചുവർഷത്തിനകം സംസ്ഥാനത്ത് അഞ്ചുലക്ഷം വൃക്ഷത്തൈ നട്ടുവളർത്തുന്ന പദ്ധതിക്ക് സഹകരണ വകുപ്പ് രൂപംനൽകി. കഴിഞ്ഞവർഷം നടപ്പാക്കിയ ‘ഹരിതം സഹകരണം’ പദ്ധതി വിജയമായ സാഹചര്യത്തിലാണ് പുതിയപദ്ധതി. വർഷവും ഒേരാലക്ഷം വൃക്ഷം യാഥാർഥ്യമാക്കും.
പ്ലാവ്, കശുമാവ്, തെങ്ങ്, മാവ്, പുളി എന്നിവയാണ് നടുക. ജൂൺ അഞ്ചിലെ പരിസ്ഥിതിദിനത്തിൽ സംസ്ഥാനത്ത് ഒരു ലക്ഷം പ്ലാവ് നടും. തുടർന്നും പരിസ്ഥിതിദിനങ്ങളിൽ കശുമാവ്, തെങ്ങ്, മാവ്, പുളി എന്നിവ നടും. സഹകരണ സംഘങ്ങൾ 10 തൈകൾ നട്ട് പരിപാലിക്കാനാണ് നിർദേശം. ജൂൺ 20നകം പ്രവർത്തനം പൂർത്തീകരിക്കണമെന്ന് സഹകരണസംഘം രജിസ്ട്രാർ ആവശ്യപ്പെട്ടു. സഹകരണ സ്ഥാപനങ്ങൾ സ്വന്തംസ്ഥലത്തും ഗുണകരമായ മറ്റ് സ്ഥലങ്ങളിലും വൃക്ഷത്തെ നടണം.
താലൂക്ക്തലത്തിൽ പദ്ധതി നടത്തിപ്പും ഏകോപനവും സർക്കിൾ സഹകരണ യൂണിയനുകൾക്കായിരിക്കും. ജില്ലാതലത്തിൽ ഏകോപനത്തിനും അവലോകനത്തിനും േജായൻറ് രജിസ്ട്രാറുടെ നേതൃത്വത്തിൽ കമ്മിറ്റിയുണ്ടാവും. പ്രവർത്തന പുരോഗതി റിപ്പോർട്ട് ജോയൻറ് രജിസ്ട്രാർ(ജനറൽ)മാർ സഹകരണസംഘം രജിസ്ട്രാർക്ക് സമർപ്പിക്കാനും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
