Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹകരണ മേഖലയിലെ കൊള്ളക്കാരെ സർക്കാർ സംരക്ഷിക്കുന്നു -വി.ഡി. സതീശൻ

text_fields
bookmark_border
vd satheesan
cancel

കളനാട് (കാസർകോട്): സഹകരണ മേഖലയിലെ കൊള്ളക്കാരെ സർക്കാർ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കളനാട് കേരള കോഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കരുവന്നൂർ വിഷയത്തിൽ നിക്ഷേപകരെ സംരക്ഷിക്കുകയാണ് യു.ഡി.എഫ് അജണ്ട. അതുകൊണ്ടാണ് ആഞ്ഞടിക്കാത്തത്. സർക്കാർ ഇന്ന് തീരുമാനിച്ച് ഉത്തരവിറക്കിയാൽ നാളെ കരുവന്നൂരിലെ പ്രശ്നം തീരും.

നിക്ഷേപകരെ സംരക്ഷിക്കാൻ ഒരു ഉത്തരവ് പോലും സർക്കാർ ഇറക്കിയിട്ടില്ല. സഹകരണ പ്രസ്ഥാനങ്ങളുടെ യഥാർഥ പ്രശ്നം മനസ്സിലാക്കി പരിഹരിക്കാൻ സർക്കാറിന് കഴിയുന്നില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Co operative Govt project benefits in region -V.D. Satheesan
Next Story