Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹകരണ സംഘം ജീവനക്കാരൻ ഓടയിൽ മരിച്ച നിലയിൽ

text_fields
bookmark_border
സഹകരണ സംഘം ജീവനക്കാരൻ ഓടയിൽ മരിച്ച നിലയിൽ
cancel

അഞ്ചല്‍: സഹകരണ സംഘം ജീവനക്കാരനെ വീടിന് സമീപം റോഡരികിലെ ഓടയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. തഴമേൽ വൃന്ദാവനത്തിൽ വിപിന്‍ (42) ആണ് മരിച്ചത്. പുലർച്ചെ ഇതു വഴിയെത്തിയ നാട്ടുകാരിൽ ചിലരാണ് മൃതദേഹം കണ്ടത്.വിവരമറിഞ്ഞെത്തിയ പുനലൂർ ഡി.വൈ.എസ്.പി ബി.വിനോദ്, ഏരൂർ എസ്.എച്ച്. ഒ കെ.എസ്‌. അരുൺ, അഞ്ചൽ എസ്.ഐ ജ്യോതിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നിയമനടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഫോറന്‍സിക്, ഡോഗ് സ്ക്വാഡ് സംഘങ്ങളും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കോവിഡ് പരിശോധനയും‌ പോസ്റ്റ്മോര്‍ട്ടം നടപടി കളും പൂര്‍ത്തിയാക്കിയ ശേഷം ബുധനാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് അഞ്ചല്‍ പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കൊല്ലത്ത് പോകുന്നുവെന്ന് പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങിയ വിപിനെ കാണാതായതോടെ വീട്ടുകാര്‍ മൊബൈല്‍ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.

വീട്ടിലേക്ക് വരുന്ന വഴി കാല്‍ വഴുതി ഓടയിലേക്ക് വീഴുകയോ ഏതെങ്കിലും വാഹനം ഇടിച്ചിട്ടതോ ആകാം മരണകാരണം എന്നും പറയപ്പെടുന്നു . പിതാവ് : ശിവരാമ പിള്ള.മാതാവ്: ലളിതമ്മ.ഭാര്യ: അശ്വതി. മകൾ: അതുല്യ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Co-operative employee found dead in stream
Next Story