Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊടുങ്ങല്ലൂരിൽ സഹകരണ...

കൊടുങ്ങല്ലൂരിൽ സഹകരണ ബാങ്ക്​ ജീവനക്കാരിക്ക്​ കോവിഡ്

text_fields
bookmark_border
കൊടുങ്ങല്ലൂരിൽ സഹകരണ ബാങ്ക്​ ജീവനക്കാരിക്ക്​ കോവിഡ്
cancel

കൊടുങ്ങല്ലൂർ: ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ ആൻറിജൻ ടെസ്റ്റിൽ കൊടുങ്ങല്ലൂരിലെ സഹകരണ ബാങ്ക് ജീവനക്കാരിക്ക്​ കോവിഡ് സ്ഥിരീകരിച്ചു. രോഗത്തി​​​​െൻറ ഉറവിടം അറിയില്ല.

വ്യാഴാഴ്​ചയും ഇവർ ബാങ്കിൽ ജോലിക്ക് എത്തിയിരുന്നുവെന്നാണ്​ വിവരം. ഇതേതുടർന്ന് ബാങ്ക് താൽക്കാലിമായി അടച്ച് അണുവിമുക്തമാക്കാൻ നടപടികൾ ആരംഭിച്ചു.

ബാങ്ക്​ ജീവനക്കാരിയുടെ ഭർത്താവിനും കൊടുങ്ങല്ലൂർ കോടതിയിലെ അഭിഭാഷകനും കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​.

കൊടുങ്ങല്ലൂരിൽ 118 പേരെയാണ്​ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. റോഷ്, ഹെൽത്ത്​ ഇൻസ്​പെക്​ടർ സുരേഷ് എന്നിവരുടെ നേത്വത്വത്തിൽ പരിശോധനക്ക് വിധേയമാക്കിയത്.

Show Full Article
TAGS:covid kerala kerala news malayalam news 
Next Story