Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സഹകരണ ബാങ്കുകൾ 500,1000 രൂപ നോട്ടുകൾ നിക്ഷേപമായി സ്വീകരിക്കും
text_fieldsbookmark_border
തിരുവനന്തപുരം: പിൻവലിച്ച 500, 1000 രൂപയുടെ നോട്ടുകൾ സഹകരണ ബാങ്കുകളും സ്വീകരിക്കും. പക്ഷേ നോട്ടുകൾ മാറി നൽകില്ല. പകരം നിക്ഷേപമായി പണം സ്വീകരിക്കും. ജില്ലാ സഹകരണ ബാങ്കുവരെയുള്ള സഹകരണ ബാങ്കുകൾക്കാണ് പഴയ നോട്ടുകൾ നിക്ഷേപമായി സ്വീകരിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയത്. സർക്കാറിെൻറ ആവശ്യപ്രകാരമാണ് റിസർവ് ബാങ്ക് അനുമതി നൽകിയത്. നിക്ഷേപമായി മാത്രമേ പണം സ്വീകരിക്കാവൂ എന്ന് നിർദേശിച്ചിട്ടുണ്ട്.
പിൻവലിച്ച 500,1000 രൂപയുടെ നോട്ടുകൾ മാറിനൽകാനോ നിക്ഷേപമായി സ്വീകരിക്കാനോ സഹകരണ ബാങ്കുകൾ തയാറായിരുന്നില്ല. വ്യാപക പരാതി ഉയർന്നതോടെയാണ് സർക്കാർ റിസർവ് ബാങ്കിനെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
