Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഹകരണ ബാങ്കുകളിലെ...

സഹകരണ ബാങ്കുകളിലെ പൂഴ്​ത്തിവെച്ച ഒഴിവുകൾ ഒടുവിൽ ‘പുറത്ത്​’

text_fields
bookmark_border
സഹകരണ ബാങ്കുകളിലെ പൂഴ്​ത്തിവെച്ച ഒഴിവുകൾ ഒടുവിൽ ‘പുറത്ത്​’
cancel

മ​ല​പ്പു​റം: സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ച​ട്ട​വി​രു​ദ്ധ സ്​​ഥാ​ന​ക്ക​യ​റ്റ​ങ്ങ​ൾ​ക്കാ​യി പൂ​ഴ്​​ത്തി​വെ​ച്ച ഒ​ഴി​വു​ക​ൾ പു​റ​ത്തു​ചാ​ടി. സ​ഹ​ക​ര​ണ സ​ർ​വി​സ്​ പ​രീ​ക്ഷ​ബോ​ർ​ഡി​ന്​ ന​ൽ​കി​യ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​ക്കു​ള്ള മ​റു​പ​ടി​യി​ലാ​ണ്​ ബാ​ങ്കു​ക​ൾ വി​വി​ധ ത​സ്​​തി​ക​ക​ളി​ലാ​യി ര​ണ്ട​ര​ മാ​സ​ത്തി​ന​കം 105 ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​ത്. ജൂ​നി​യ​ർ ക്ല​ർ​ക്ക്​ ത​സ്​​തി​ക​യി​ലേ​ക്ക്​ 75ഉം ​സെ​ക്ര​ട്ട​റി ത​സ്​​തി​ക​യി​ലേ​ക്ക്​ 12ഉം ​ഡാ​റ്റ എ​ൻ​ട്രി ത​സ്​​തി​ക​യി​ലേ​ക്ക്​ 11ഉം ​സി​സ്​​റ്റം അ​ഡ്​​മി​നി​സ്​​േ​ട്ര​റ്റ​ർ ത​സ്​​തി​ക​യി​ലേ​ക്ക്​ ആ​റും ടൈ​പ്പി​സ്​​റ്റ്​ ത​സ്​​തി​ക​യി​ലേ​ക്ക്​ ഒ​രു ബാ​ങ്കും നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ന​ൽ​കി​യ​താ​യി പ​രീ​ക്ഷ​ബോ​ർ​ഡ്​ അ​റി​യി​ച്ചു. ബോ​ർ​ഡി​​​െൻറ 2018 മേ​യ്​ 16ലെ ​വി​ജ്​​ഞാ​പ​ന​ത്തി​നു​ശേ​ഷ​മാ​ണ്​ ബാ​ങ്കു​ക​ൾ ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട്​  ചെ​യ്​​ത​ത്. 

പ്യൂ​ണി​ന്​ മു​ക​ളി​ലു​ള്ള ത​സ്​​തി​ക​ക​ളി​ലേ​ക്കു​ള്ള നി​യ​മ​നം പ​രീ​ക്ഷ​ബോ​ർ​ഡ്​ മു​ഖേ​ന വേ​ണ​മെ​ന്നാ​ണ്​ സ​ഹ​ക​ര​ണ ച​ട്ടം. ച​ട്ട​വി​രു​ദ്ധ സ്​​ഥാ​ന​ക്ക​യ​റ്റ​ങ്ങ​ൾ​ക്കാ​യി വി​വി​ധ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​തെ പൂ​ഴ്​​ത്തി​വെ​ച്ച​ത്​ നി​യ​മ​സ​ഭ​യി​ല​ട​ക്കം വ​ൻ വി​വാ​ദ​മാ​യി​രു​ന്നു. പ്യൂ​ൺ ത​സ്​​തി​ക​യി​ൽ പ​ര​മാ​വ​ധി ഒ​ഴി​വു​ണ്ടാ​ക്കി നി​യ​മ​നം ന​ട​ത്താ​നാ​ണ്​ ഭ​ര​ണ​സ​മി​തി​ക​ൾ​ക്ക് താ​ൽ​പ​ര്യം. പ്യൂ​ണാ​യി മൂ​ന്നു​വ​ർ​ഷം പൂ​ർ​ത്തി​യാ​യാ​ൽ സ്​​ഥാ​ന​ക്ക​യ​റ്റം ന​ൽ​കാം. നി​യ​മ​പ്ര​കാ​രം ജൂ​നി​യ​ർ ക്ല​ർ​ക്ക് ത​സ്​​തി​ക​യി​ലേ​ക്ക്​ നാ​ല്​ ഒ​ഴി​വു​ക​ളി​ൽ പ​രീ​ക്ഷ​ബോ​ർ​ഡ് മു​ഖേ​ന നി​യ​മ​നം ന​ട​ത്തു​മ്പോ​ൾ ഒ​രു ജൂ​നി​യ​ർ ക്ല​ർ​ക്ക് ത​സ്​​തി​ക​യി​ലേ​ക്ക് പ്യൂ​ണി​ൽ​നി​ന്ന്​ നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് സ്​​ഥാ​ന​ക്ക​യ​റ്റം ന​ൽ​ക​​ണം. എ​ന്നാ​ൽ, ച​ട്ടം ലം​ഘി​ച്ച്​ പ്യൂ​ൺ ത​സ്​​തി​ക​യി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും സ്​​ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ക​യും ജൂ​നി​യ​ർ ക്ല​ർ​ക്ക് ത​സ്​​തി​ക​യി​ൽ താ​ൽ​ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ക​യു​മാ​ണ്​ ചെ​യ്യു​ന്ന​ത്. 

പ​രീ​ക്ഷ​ബോ​ർ​ഡി​ന്​ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഒ​ഴി​വു​ക​ളാ​ക​െ​ട്ട നാ​മ​മ​ാ​​ത്ര​വും. ഒ​രു ഒ​ഴി​വു​പോ​ലും പ​രീ​ക്ഷ​ബോ​ർ​ഡി​ന്​ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ണ്ട്. ഇ​ത്​ വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ്​ പ​രീ​ക്ഷ​ബോ​ർ​ഡ്​ ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ൻ പു​തി​യ വി​ജ്​​ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsco operative bankmalayalam newsjob Vacancies
News Summary - Co Operative Bank Job Vacancies -Kerala News
Next Story