Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഹകരണബാങ്ക്​...

സഹകരണബാങ്ക്​ ക്രമക്കേട്​:​ അന്വേഷണ കാലപരിധി മുൻകാല പ്രാബല്യത്തോടെ നീട്ടാം -ഹൈകോടതി

text_fields
bookmark_border
High court
cancel

കൊച്ചി: സഹകരണബാങ്കുകളിലെ ക്രമക്കേടുകളെക്കുറിച്ച്​ വകുപ്പുതല അന്വേഷണത്തിനുള്ള കാലപരിധി മുൻകാല പ്രാബല്യത്തോടെ നീട്ടി നൽകാൻ സഹകരണ രജിസ്ട്രാർക്ക് അധികാരമുണ്ടെന്ന്​ ഹൈകോടതി. സഹകരണ നിയമപ്രകാരം അന്വേഷണം പൂർത്തിയാക്കാനുള്ള കാലാവധി ആറുമാസമാണ്. എന്നാൽ, പിന്നീട് ആറുമാസം കൂടി നീട്ടി നൽകാൻ രജിസ്ട്രാർക്ക് അധികാരമുണ്ട്. ഈ അധികാരം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാമെന്നും ജസ്​റ്റിസ് സതീശ് നൈനാൻ വ്യക്തമാക്കി.

അന്വേഷണത്തിന്​ നിശ്ചയിച്ച കാലാവധി തീരും മുമ്പ്​ സമയപരിധി നീട്ടി നൽകാൻ രജിസ്ട്രാർ ഉത്തരവ് പുറപ്പെടുവിക്കാത്ത സാഹചര്യത്തിൽ വകുപ്പുതല അന്വേഷണം അസാധുവാണെന്ന വയനാട് ജില്ലയിലെ വെള്ളമുണ്ട സർവിസ് സഹകരണ ബാങ്കി​െൻറ വാദം തള്ളിയാണ് സിംഗിൾ ബെഞ്ചി​െൻറ ഉത്തരവ്. സഹകരണ നിയമപ്രകാരം അന്വേഷണം പൂർത്തിയാക്കാനുള്ള കാലാവധി നീട്ടി നൽകാൻ രജിസ്ട്രാർക്ക് അധികാരമു​ണ്ടെന്നും മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാമെന്നുമായിരുന്നു സർക്കാറി​െൻറ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High CourtCo-operative Bank scam
News Summary - Co-operative Bank Irregularities: Inquiry period may be extended with retrospective effect - High Court
Next Story