സഹ.ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടി; സഹായി അറസ്റ്റിൽ
text_fieldsസുനീഷ് തോമസ്
ഇരിട്ടി: ആനപ്പന്തി സർവിസ് സഹകരണ ബാങ്കിന്റെ കച്ചേരി കടവ് ശാഖയിൽനിന്ന് ബാങ്ക് ജീവനക്കാരൻ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്തു. സംഭവത്തിൽ ജീവനക്കാരന്റെ പ്രധാന സഹായിയെ ഇരിട്ടി പൊലീസ് അറസ്റ്റുചെയ്തു. തട്ടിപ്പിന് ബാങ്ക് ജീവനക്കാരനായ സുധീർ തോമസിന് എല്ലാ സഹായവും ചെയ്തുകൊടുത്ത കച്ചേരിക്കടവിലെ ഓൺലൈൻ സ്ഥാപന ഉടമയും കോൺഗ്രസ് പ്രവർത്തകനുമായ സുനീഷ് തോമസാണ് (35) അറസ്റ്റിലായത്.
തട്ടിപ്പിനെക്കുറിച്ച് സഹകരണ വകുപ്പും അന്വേഷണം ഊർജിതമാക്കി. സംഭവത്തിനുശേഷം ഒളിവിൽ പോയ ബാങ്കിലെ വാച്ച്മാൻ സി.പി.എം പ്രവർത്തകനായ സുധീർ തോമസിനെ മൂന്നുദിവസമായി കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാൾ കർണാടകയിലേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചു. കൃത്യവിലോപത്തിന് ബാങ്ക് ശാഖ മാനേജർ എം.കെ. വിനോദിനെ ബാങ്ക് ഭരണസമിതി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ബാങ്കിലെ കീഴ്ജീവനക്കാരൻ ബാങ്കിന്റെ സ്ട്രോങ് റൂം തുറക്കാനിടയായ സംഭവത്തിൽ സ്ട്രോങ് റൂമിന്റെ ഉത്തരവാദപ്പെട്ട ആൾ എന്ന നിലയിൽ മാനേജർക്ക് വീഴ്ചയുണ്ടായി എന്ന കണ്ടെത്തലിനെതുടർന്നാണ് സസ്പെൻഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

