സി.പി.ഐയും സി.പിഎമ്മും ഒന്നാകണം –സി.എൻ. ജയദേവൻ
text_fieldsസി.എൻ. ജയദേവൻ മുബീനലിയെ ഹാരമണിയിച്ചപ്പോൾ
വാടാനപ്പള്ളി: സി.പി.ഐയും സി.പി.എമ്മും ഒന്നാകുന്നതാണ് നല്ലതെന്ന നിലപാടാണ് എന്നും സി.പി.ഐ പുലർത്തുന്നതെന്ന് ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ. വാടാനപ്പള്ളിയിൽ സി.പി.ഐയിൽ ചേർന്ന സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും ഓട്ടോ ആൻഡ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂനിയൻ (സി.ഐ.ടി.യു) നാട്ടിക ഏരിയ സെക്രട്ടറിയുമായ ആർ.എ. മുബീനലിക്ക് നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.ഐ മണലൂർ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം സി.ബി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വി.ആർ. മനോജ്, വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് വലിയകത്ത് എന്നിവർ സംസാരിച്ചു.

