Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 1:17 PM IST Updated On
date_range 12 Jun 2022 1:26 PM ISTമുഖ്യമന്ത്രിയുടെ സുരക്ഷ: ജനങ്ങളുടെ ബുദ്ധിമുട്ട് ശ്രദ്ധയിൽ പെട്ടില്ല; അന്വേഷിക്കാമെന്ന് ഗവർണർ
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തിയ സുരക്ഷ സംബന്ധിച്ച് തനിക്ക് ഒന്നും പറയാനില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ എങ്ങനെയാണ് ഈ വിഷയത്തിൽ അഭിപ്രായ പ്രകടനം നടത്തുക. നിങ്ങൾക്ക് എന്റെ അഭിപ്രായം വേണമെങ്കിൽ എനിക്ക് പറയാനുള്ളത് പറയാം. കേരളം എനിക്ക് ഇഷ്ടമാണ്. ഞാൻ ചെയ്യുന്ന ജോലിയും ഇഷ്ടമാണെന്നും ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ സുരക്ഷ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് സംബന്ധിച്ച് ചോദിച്ചപ്പോൾ താൻ ആ വിവരം അറിഞ്ഞിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥരോട് അന്വേഷിച്ച് മനസിലാക്കാമെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തെ കുറിച്ചും തനിക്ക് ഒന്നും പറയാനില്ല. ഈ വിവരങ്ങൾ ശ്രദ്ധയിൽ പെടുത്തിയതിന് നന്ദിയെന്നും ഗവർണർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

