മുഖ്യമന്ത്രിയുടെ പരിപാടി: ക്ഷണമില്ലാത്തത് രാഷ്ട്രീയ വിരോധം കാരണം –ജമാഅത്തെ ഇസ്ലാമി
text_fieldsകോഴിക്കോട്: സി.പി.എമ്മിെൻറ രാഷ്ട്രീയ താൽപര്യത്തിന് അനുകൂലമായ സമീപനം സ്വീകരിക്കാത്തതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജമാഅത്തെ ഇസ്ലാമിയെ കോഴിക്കോട്ടെ യോഗത്തിലേക്ക് ക്ഷണിക്കാതിരുന്നതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശൈഖ്മുഹമ്മദ് കാരകുന്ന്. രാഷ്ട്രീയവിരോധം തന്നെയാണ് കാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തെ സഹായിച്ചില്ലെന്ന രാഷ്ട്രീയവിരോധമാണ് ഇതിനുപിന്നിൽ.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പലവട്ടം മുഖ്യമന്ത്രി വിളിച്ച യോഗങ്ങളിൽ ജമാഅത്തെ ഇസ്ലാമിക്ക് ക്ഷണം ലഭിക്കുകയും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. വിളിക്കാതിരുന്നതിൽ പരിഭവമില്ലെന്നും അദ്ദേഹം പറഞ്ഞു.

