Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ ഓഫീസ്...

മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തി​ന്‍റെ നിഴലിൽ -കെ. സുരേന്ദ്രൻ

text_fields
bookmark_border
മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തി​ന്‍റെ നിഴലിൽ -കെ. സുരേന്ദ്രൻ
cancel

രാഷ്ട്രപതിക്ക് ഓണറി ഡി-ലിറ്റ് നൽകാതിരിക്കാൻ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായെന്ന് ഗവർണർ തുറന്ന് പറഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തി​ന്‍റെ നിഴലിലായെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വി.സിയുടെ കത്ത് ലഭിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടെന്നും എന്നാൽ തനിക്ക് മറുപടി ലഭിച്ചില്ലെന്നുമുള്ള ഗവർണറുടെ ആരോപണം ഗൗരവതരമാണ്. മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

രാഷ്ട്രപതിയുടെ ഡി-ലിറ്റ് ചർച്ച ചെയ്യാൻ സിൻഡിക്കേറ്റ് വിളിക്കണ്ടായെന്ന് കേരള വി.സിയോട് പറഞ്ഞത് ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രതിപക്ഷ നേതാവ് വി.ഡി സതീശ​ന്‍റെ സർക്കാരുമായുള്ള കൂട്ടുകച്ചവടത്തെ കുറിച്ച് ഇനി കോൺഗ്രസുകാർക്ക് പോലും സംശയമുണ്ടാവില്ല. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് ചൂട്ടുപിടിക്കുകയാണ്.

ഉന്നതവിദ്യാഭ്യാസരംഗത്തെ കെടുകാര്യസ്ഥത ഗവർണർ തുറന്ന് കാണിച്ചു. കേരളത്തി​ന്‍റെ ഭാവി തലമുറയെ ഇരുട്ടിലാക്കുന്നതാണ് സർക്കാരി​ന്‍റെ നടപടി. ഉന്നത വിദ്യാഭ്യാസ മേഖല നിശ്ചലമായിരിക്കുന്നു. ഗവർണറെ പുകച്ച് പുറത്ത് ചാടിക്കുകയാണ് സർക്കാരി​ന്‍റെ ലക്ഷ്യം. എന്നിട്ട് സർവ്വകലാശാലകളെ പൂർണമായും രാഷ്ട്രീയവത്ക്കരിക്കുകയാണ് ലക്ഷ്യം.

വൈസ് ചാൻസലറുടെ ഭാഷ കണ്ട് താൻ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചതെന്നും ഗവർണർ പറഞ്ഞത് ഈ സർക്കാരിന് അർഹിച്ച സർട്ടിഫിക്കറ്റാണെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ പറഞ്ഞു. ഇങ്ങനെയൊരു വൈസ് ചാൻസലർ കേരളത്തിൽ മാത്രമേ ഉണ്ടാവൂ. രണ്ട് വരി എഴുതാനറിയാത്ത, സി.പി.എമ്മിന് കുഴലൂത്ത് നടത്തുന്ന വി.സിമാരാണ് നമ്മുടെ കുട്ടികളുടെ ഭാവി തീരുമാനിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CMgovernorK SurendranVC Post
News Summary - CM's office in the shadow of suspicion -K. Surendran
Next Story