മുഖ്യമന്ത്രിയുടെ വിദേശ യാത്ര: ഏഴ് ധാരണപത്രങ്ങള്‍ക്ക് അനുമതി
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുമായി ബന്ധപ്പെട്ട് ഏഴ് ധാരണപത്രങ്ങള്‍ ഒപ്പുവെക്കാൻ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പങ്കജ്ചൗധരി ലോക്സഭയെ അറിയിച്ചു.
പോര്‍ച്ചുഗീസ് സിന്‍സ് മുന്‍സിപ്പാലിറ്റിയും കോഴിക്കോട് കോർപറേഷനുമായുളള ട്വിന്നിങ് എഗ്രിമെന്റ്, കേംബ്രിഡ്ജ് സർവകലാശാലയും കേരളത്തിലെ അഡീഷനല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമും തമ്മിലുളള ധാരണപത്രം, സ്വിസ് ഇ-ബസ് ഉൽപാദിപ്പിക്കുന്ന ഹെസ്സും കേരള ഓട്ടോമൊബൈല്‍സുമായുള്ള ധാരണപത്രം, സ്പോര്‍ട്സ് വികസനത്തില്‍ ആരോഗ്യ വകുപ്പും നെതര്‍ലൻഡ് സ്പോർട്സും തമ്മിലുളള സാങ്കേതിക സഹകരണം, കേരള പുരാവസ്തു വകുപ്പും നെതര്‍ലന്‍ഡ് പുരാവസ്തു വകുപ്പും തമ്മിലുളള സാംസ്കാരിക പൈതൃകം പങ്കിടുന്ന ധാരണപത്രം, നഴ്സ് റിക്രൂട്ട്മെന്റിനായി നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംേപ്ലായ്മെന്റ് ഏജന്‍സിയുമായുളള ധാരണപത്രം എന്നിവക്കാണ് അനുമതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

