വീണ സി.എം.ആർ.എല്ലിന് സേവനം നൽകിയിട്ടില്ല, പണം നൽകിയത് പിണറായിയുമായുള്ള അടുപ്പം കാരണം; ശശിധരൻ കർത്തയുടെ മൊഴി
text_fieldsകൊച്ചി : സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും എതിരായി ശശിധരൻ കർത്ത നൽകിയ നിർണായക മൊഴി പുറത്ത്. പിണറായിയുമായുള്ള അടുപ്പം കാരണമാണ് പണം നൽകിയതെന്നും, വീണ സി.എം.ആർ.എല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്നുമാണ് കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മൊഴി നൽകിയത്. 2024 ഏപ്രിലിൽ കർത്തയുടെ വീട്ടിൽ വെച്ച് നടന്ന ചോദ്യം ചെയ്യലിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, കേസിൽ വീണ വിജയന്റെയും ശശിധരൻ കർത്തയുടെയും ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളും ഇഡി മരവിപ്പിച്ചിട്ടുണ്ട്. വീണ ടി.യുടെ പേരിലും കമ്പനികളുടെ പേരിലുമുള്ള 16.5 ലക്ഷം രൂപയും, മറ്റൊരു കമ്പനിയായ 'ലേക്കർ ഇന്ത്യ'യുടെ 15.5 ലക്ഷം രൂപയും ഇഡി മരവിപ്പിച്ചു. വീണയുടെ ലോക്കറും ഇതിൽ ഉൾപ്പെടുന്നു. വീണയുടെ അക്കൗണ്ടിൽ നിലവിൽ 1.37 ലക്ഷം രൂപയും എക്‌സാലോജിക്കിന്റെ അക്കൗണ്ടിൽ 27,585 രൂപയുമാണുള്ളത്. ശശിധരൻ കർത്തയുടെയും കുടുംബാംഗങ്ങളുടെയും 26 കോടി രൂപയും അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

