Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.എം.ആർ.എൽ:...

സി.എം.ആർ.എൽ: മുഖ്യമന്ത്രിയുടെ വിശദീകരണം വിശ്വസിക്കാനാവില്ല -വെൽഫെയർ പാർട്ടി

text_fields
bookmark_border
സി.എം.ആർ.എൽ: മുഖ്യമന്ത്രിയുടെ വിശദീകരണം വിശ്വസിക്കാനാവില്ല -വെൽഫെയർ പാർട്ടി
cancel

ആ​ല​പ്പു​ഴ: സി.​എം.​ആ​ർ.​എ​ല്ലി​ൽ​നി​ന്ന്​ അ​ന​ധി​കൃ​ത​മാ​യി പ​ണം കൈ​പ്പ​റ്റി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ണി​ട​ത്തു കി​ട​ന്ന് ഉ​രു​ളു​ക​യാ​ണെ​ന്നും വി​ശ​ദീ​ക​ര​ണം വി​ശ്വ​സി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന​​ പ്ര​സി​ഡ​ന്‍റ്​ റ​സാ​ഖ്​ പാ​ലേ​രി. സാ​മൂ​ഹി​ക​നീ​തി, സാ​ഹോ​ദ​ര്യം, സ​ഹ​വ​ർ​ത്തി​ത്വം എ​ന്നി​വ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച്​ ‘ഒ​ന്നി​പ്പി​ന്‍റെ സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കാ​ൻ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന കേ​ര​ള പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി.​വി എ​ന്ന ചു​രു​ക്ക​പ്പേ​ര് പി​ണ​റാ​യി വി​ജ​യ​ന്റേ​താ​ണ്. ക​ള്ളം പ​റ​ഞ്ഞ്​ ജ​ന​ങ്ങ​ളെ വി​ഡ്​​ഢി​ക​ളാ​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത്. എ​ല്ലാ പാ​ർ​ട്ടി​ക​ളും ക​മ്പ​നി​യി​ൽ​നി​ന്ന് പ​ണം കൈ​പ്പ​റ്റി​യി​ട്ടു​ണ്ടെ​ന്ന​ത് വ്യ​ക്ത​മാ​ണ്. മ​റ്റു​ള്ള​വ​ർ അ​ത് പാ​ർ​ട്ടി ഫ​ണ്ടി​ലേ​ക്കാ​ണെ​ന്ന് പ​റ​ഞ്ഞ്​ ന്യാ​യീ​ക​രി​ക്കു​മ്പോ​ൾ താ​ൻ അ​ങ്ങ​നെ ചെ​യ്തി​ട്ടേ​യി​ല്ലെ​ന്ന ക​ള്ളം ആ​വ​ർ​ത്തി​ക്കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി. ജി​ല്ല​യി​ലെ പ​ര്യ​ട​നം ശ​നി​യാ​ഴ്ച വ​ടു​ത​ല​യി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച്​ സാ​മൂ​ഹി​ക​നീ​തി സം​ഗ​മ​ത്തോ​ടെ ഹ​രി​പ്പാ​ട്ട്​​ സ​മാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welfare PartyCMRL
News Summary - CMRL: Can't believe CM's explanation - Welfare Party
Next Story