സി.എം.പി- സി.പി.എം ലയനത്തിന് കോടതി താൽക്കാലിക വിലക്ക്
text_fieldsകൊച്ചി: സി.എം.പി-സി.പി.എം ലയന സമ്മേളനം ഞായറാഴ്ച കൊല്ലത്ത് നടക്കാനിരിക്കെ ലയനത്തിന് കോടതി വിലക്ക്. സി.എം.പി സ്ഥാപക നേതാവ് എം.വി. രാഘവെൻറ മകൻ എം.വി. രാജേഷ് നൽകിയ ഹരജി പരിഗണിച്ചാണ് എറണാകുളം പ്രിൻസിപ്പൽ മുൻസിഫ് കോടതി ലയനം താൽക്കാലികമായി തടഞ്ഞത്. രാജേഷിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയ നടപടിയും തടഞ്ഞു.
സി.എം.പിയുടെ ഉന്നതാധികാര സമിതിയായ പാർട്ടി കോൺഗ്രസിന് മാത്രമേ പാർട്ടിയുടെ നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനാവൂവെന്ന ഹരജിക്കാരെൻറ വാദം പരിഗണിച്ചാണ് പ്രിൻസിപ്പൽ മുൻസിഫ് എസ്.സുധീഷ് കുമാറിെൻറ ഉത്തരവ്.
ഹരജിയിൽ വാദം കേൾക്കവെ 2018 മേയ് 6 മുതൽ 8 വരെ തൃശൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ സി.പി.എമ്മിൽ ലയിക്കാനുള്ള തീരുമാനം അംഗീകരിച്ചതാണെന്നും സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് എം.വി. രാജേഷിനെ ഡിസംബർ 16 ന് പാർട്ടിയിൽനിന്ന് പുറത്താക്കിയതാണെന്നും എതിർകക്ഷികൾ കോടതിയെ അറിയിച്ചിരുന്നു.
സി.എം.പി അരവിന്ദാക്ഷൻ വിഭാഗം സംസഥാന ജനറൽ സെക്രട്ടറി എം.കെ. കണ്ണൻ, പോളിറ്റ് ബ്യൂറോ അംഗങ്ങളായ ടി.സി.എച്ച് വിജയൻ എന്നിവരെ എതിർകക്ഷികളാക്കിയാണ് എം.വി. രാജേഷ്, ജോയ് വർഗീസ്, കെ.പി. കൃഷ്ണൻകുട്ടി, അജീബ് എം എന്നിവർ ഹരജി നൽകിയിരുന്നത്. കേസിൽ അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ എം.വി. രാജേഷിനെ പാർട്ടിയിൽനിന്ന് പുറത്താക്കാനോ പുറത്താക്കിയ അംഗം എന്ന നിലയിൽ പറയാനോ പാടിെല്ലന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
സി.എം.പി ഒരു പാര്‍ട്ടിയുമായി ലയിക്കില്ലെന്നും പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമനുസരിച്ച് ഇടതുമുന്നണിയെ ശക്തിപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും രാജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
