Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മോള് മുഖ്യമന്ത്രിയുടെ വലിയ ഫാനാ... സാറിനെ കാണാൻ കണ്ണൂരിൽ നിന്ന് വന്നതാ...’

text_fields
bookmark_border
Vidyarambham, VD Satheesan
cancel

പറവൂർ: വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കണ്ണൂരിൽനിന്നടക്കം കുരുന്നുകൾ പറവൂരിലെ എം.എൽ.എ ഓഫീസിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ പ​ങ്കെടുക്കാനെത്തി. 25-ഓളം കുട്ടികളെയാണ് മുഖ്യമന്ത്രി എഴുത്തിനിരുത്തിയത്. പറവൂർ ദക്ഷിണ മൂകാംബികാ ക്ഷേത്ര ദർശനത്തിനു ശേഷമാണ് മുഖ്യമന്ത്രി ഓഫിസിലെത്തി ചടങ്ങിൽ പങ്കെടുത്തത്.

മോൾ മുഖ്യമന്ത്രിയുടെ വലിയ ഫാനാണെന്നും അതിനാലാണ് കണ്ണൂരിൽനിന്ന് ഇ​വിടേക്ക് വന്നതെന്നും ഒരുരക്ഷിതാവ് പറഞ്ഞു. ആദ്യാക്ഷരം നുകർന്ന കുട്ടികൾക്ക് ചോക്ലേറ്റ് മധുരവും മുഖ്യമന്ത്രി സമ്മാനിച്ചു.


മുൻ വർഷങ്ങളിൽ പ്രതിപക്ഷ നേതാവായിരിക്കെ നടത്തിയിരുന്ന ഈചടങ്ങ്, ഇത്തവണ മുഖ്യമന്ത്രി എന്ന പദവിയിലാണ് വി.ഡി. സതീശൻ നിർവഹിച്ചത്. ചടങ്ങിനെത്തിയ കുഞ്ഞുങ്ങളുടെ കൈപിടിച്ച് അരിയിൽ 'ഹരിശ്രീ ഗണപതയേ നമഃ' എന്ന് എഴുതിക്കുകയും, നാവിലും ആദ്യാക്ഷരം കുറിച്ചു നൽകുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ തിരക്കുപിടിച്ച ഉത്തരവാദിത്തങ്ങൾക്കിടയിലും കുഞ്ഞുങ്ങളെ ചേർത്തുനിർത്തിയുള്ള ചടങ്ങിൽ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. കുഞ്ഞുങ്ങൾ മുഖ്യമന്ത്രിക്ക് ദക്ഷിണ നൽകിയാണ് എഴുത്തിനിരുത്തൽ ചടങ്ങിന്റെ ഭാഗമായത്.

വിദ്യാരംഭ ദിനത്തിൽ തലസ്ഥാനത്ത് ഉണ്ടാകില്ലെന്നതിനാൽ, കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും അദ്ദേഹം നാല് കുട്ടികളെ മുൻകൂട്ടി എഴുത്തിനിരുത്തിയിരുന്നു. രക്ഷിതാക്കളും ഉദ്യോഗസ്ഥരും ഉൾപ്പെടെ വൻജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലാണ് കുരുന്നുകളെ അറിവിന്റെ ലോകത്തേക്ക് ആനയിക്കുന്ന ചടങ്ങുകൾ സജ്ജമാക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CM VD Satheesan holds Vidyarambham for kids in Paravur
Next Story