Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതിജാഗ്രതയെന്ന്​...

അതിജാഗ്രതയെന്ന്​ മുഖ്യമന്ത്രി; പരീക്ഷ മാറ്റില്ല

text_fields
bookmark_border
അതിജാഗ്രതയെന്ന്​ മുഖ്യമന്ത്രി; പരീക്ഷ മാറ്റില്ല
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 വൈ​റ​സ് പ​ട​ര്‍ന്നു​പി​ടി​ക്കാ​തി​രി​ക്കാ​ൻ സം​സ്ഥാ​നം അ​തി​ജാ​ഗ്ര​ത പു​ ല​ര്‍ത്തു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ച് ആ​വ​ശ്യ​മാ​യ പ്ര ​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നു.

പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​െ​വ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ ന്നു​ണ്ട്. നീ​ട്ടി​െ​വ​ക്ക​ല്‍ പ​രീ​ക്ഷ​ക​ളെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ര്‍ന്ന ി​ട്ടു​ണ്ട്. ആ​വ​ശ്യ​മാ​യ ജാ​ഗ്ര​ത​യും മു​ന്‍ക​രു​ത​ലും സ്വീ​ക​രി​ച്ച് പ​രീ​ക്ഷ ന​ട​ത്തു​ന്ന​താ​ണ് ന​ല്ല​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പോ​സി​റ്റീ​വാ​യ​വ​രു​ടെ കോ​ണ്ടാ​ക്​​ട്​ ക​ണ്ടെ​ത്തു​ന്ന​ത്​ രോ​ഗം പ​ട​രാ​തി​രി​ക്കാ​ൻ ഫ​ല​പ്ര​ദ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ ക​ത്തി​നു​ള്ള മ​റു​പ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ്യാ​ന്ത​ര യാ​ത്ര ചെ​യ്ത് സം​സ്ഥാ​ന​ത്ത് എ​ത്തു​ന്ന എ​ല്ലാ​വ​രു​ടെ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ച് ആ​വ​ശ്യ​മെ​ന്ന് കാ​ണു​ന്ന​വ​രെ മാ​ത്രം ഹോ​സ്പി​റ്റ​ല്‍ ഐ​െ​സാ​ലേ​ഷ​നി​ല്‍ ​െവ​ക്കു​ക​യും മ​റ്റു​ള്ള​വ​രെ​യൊ​ക്കെ വീ​ടു​ക​ളി​ൽ ഐ​െ​സാ​ലേ​ഷ​നി​ല്‍ ​െവ​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ഓ​രോ ദി​വ​സ​വും ഒ​ഴി​വു​ള്ള ആ​ശു​പ​ത്രി​ക്കി​ട​ക്ക​ക​ള്‍, ഐ.​സി.​യു കി​ട​ക്ക​ക​ള്‍ എ​ന്നി​വ ക്രോ​ഡീ​ക​രി​ക്കാ​ന്‍ നി​ർ​ദേ​ശം ന​ല്‍കി.

രോ​ഗ ല​ഘൂ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ എ​ല്ലാ ത​ല​ത്തി​ലു​മു​ള്ള വൈ​ദ​ഗ്​​ധ്യ​വും ഉ​പ​യോ​ഗി​ക്കും. സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളാ​യ മാ​സ്ക്കു​ക​ളു മ​റ്റും ല​ഭ്യ​മാ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​കാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ര്‍ത്താ​ൻ ന​ട​പ​ടി എ​ടു​ത്തു.

ആ​ശു​പ​ത്രി​ക​ളി​ല്‍ മാ​ത്ര​മ​ല്ല, ജ​ന​ങ്ങ​ള്‍ കൂ​ട്ടം കൂ​ടു​ന്ന എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും തി​ര​ക്ക് കു​റ​ക്കാ​നു​ള്ള അ​ഭ്യ​ർ​ഥ​ന​ക്ക്​​ ന​ല്ല സ​ഹ​ക​ര​ണ​മു​ണ്ടാ​യി. ജ​ന​ങ്ങ​ള്‍ പ​രി​ഭ്രാ​ന്ത​രാ​കാ​തി​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു.

തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. കോ​വി​ഡ്-19 നെ ​തു​ട​ര്‍ന്ന് ഉ​ണ്ടാ​കാ​നി​ട​യു​ള്ള സാ​മ്പ​ത്തി​ക​മാ​ന്ദ്യ​ത്തി​നെ​തി​രെ സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cmmalayalam newsCoronavirus
News Summary - cm updates
Next Story