മുഖ്യമന്ത്രി ചർച്ച തെരുവിലേക്ക് വലിച്ചിഴക്കരുത് -പി.എം.എ. സലാം
text_fieldsപി.എം.എ സലാം
മലപ്പുറം: മുഖ്യമന്ത്രി ചർച്ച തെരുവിലേക്ക് വലിച്ചിഴക്കുന്നതിൽ അതൃപ്തി തുറന്നുപറഞ്ഞ് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. അനവസരത്തിലുള്ള ഇത്തരം ചർച്ചകൾ യു.ഡി.എഫിന്റെ വിജയത്തിന് കഠിനാധ്വാനം ചെയ്ത പ്രവർത്തകരുടെ മനോവീര്യം കെടുത്തുമെന്നും അത്തരം പ്രവർത്തനങ്ങളിൽനിന്ന് കോൺഗ്രസ് നേതാക്കൾ വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.എം.എ. സലാം. വോട്ടെണ്ണി ഭൂരിപക്ഷം ലഭിക്കുന്നതിന് മുമ്പ് ഇത്തരത്തിലുള്ള ചർച്ച പൊതു സമൂഹത്തിൽ വരുന്നത് ശരിയല്ലെന്ന് മുസ്ലിം ലീഗ് വിശ്വസിക്കുന്നു -സലാം കൂട്ടിചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

