Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയിൽ കുടുങ്ങിയ...

മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനെത്തിയ സൈന്യം മൂന്നുറ് മീറ്റർ അരികിലെത്തി; കുടിവെള്ളം നൽകാൻ ശ്രമിക്കുന്നു

text_fields
bookmark_border
മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനെത്തിയ സൈന്യം മൂന്നുറ് മീറ്റർ അരികിലെത്തി; കുടിവെള്ളം നൽകാൻ ശ്രമിക്കുന്നു
cancel

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ ചെ​റാ​ട് മ​ല​യി​ടു​ക്കി​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ രക്ഷിക്കാനെത്തിയ കരസേന ലക്ഷ്യസ്ഥാനത്തിനടുത്തെത്തി. ഇന്ന്, പുലർച്ചെ 2.55 ഓടെയാണ് സൈന്യം യുവാവ് കുടുങ്ങിയ പാറക്കെട്ടിൽ നിന്നും മുന്നൂറുമീറ്റർ അകലെയെത്തിയത്. യുവാവുമായി സംസാരിച്ചു കഴിഞ്ഞു. ഇവിടെ വെളിച്ച കുറവാണിപ്പോൾ തടസം. പകൽ വെളിച്ചമാകുന്നതോടെ രക്ഷാപ്രവർത്തനം പൂർത്തിയാകൂമെന്നാണ് പ്രതീക്ഷ. ഇനി മണിക്കൂറുകൾക്കുള്ളിൽ യുവാവിനെ രക്ഷിക്കാൻ കഴിയുമെന്ന് സൈന്യം അറിയിച്ചു. ഹെ​ലി​കോ​പ്​​റ്റ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള കോ​സ്റ്റ്​ ഗാ​ർ​ഡി​ന്‍റെ ര​ക്ഷാ​ദൗ​ത്യം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ര​സേ​ന​യു​ടെ സ​ഹാ​യം തേ​ടിയത്. തു​ട​ർ​ന്ന്​ ക​ര​സേ​ന​യു​ടെ ദ​ക്ഷി​ൺ ഭാ​ര​ത് ഏ​രി​യ​യു​ടെ പ്ര​ത്യേ​ക സം​ഘം ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പാ​ല​ക്കാ​ട് എത്തി. പ​ർ​വ​താ​രോ​ഹ​ണ​ത്തി​ൽ പ്രാ​വീ​ണ്യം നേ​ടി​യ സം​ഘ​മാ​ണെ​ത്തിയിരിക്കുന്നത്. ഇന്ന് രാത്രി തന്നെ ബാബുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് കരസേന തുടക്കമിടും.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ കാ​ര​ണം ഹെ​ലി​കോ​പ്​​റ്റ​ർ​ദൗ​ത്യം വി​ജ​യി​ക്കാ​താ​യ​തോ​ടെ​യാ​ണി​ത്. മ​ല​മ്പു​ഴ ചെ​റാ​ട്​ സ്വ​ദേ​ശി റ​ഷീ​ദ​യു​ടെ മ​ക​ൻ ആ​ർ. ബാ​ബു​വാ​ണ് (24) തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ കൂ​മ്പാ​ച്ചി മ​ല​യി​ടു​ക്കി​ൽ കു​ടു​ങ്ങി​യ​ത്. ബാ​ബു​വും ര​ണ്ട്​ സു​ഹൃ​ത്തു​ക്ക​ളും കൂ​ടി​യാ​ണ് തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ പ​ത്ത​ര​യോ​ടെ മ​ല ക​യ​റി​യ​ത്. ഇ​തി​നി​ടെ, ബാ​ബു കാ​ൽ വ​ഴു​തി മ​ല​യി​ടു​ക്കി​ലേ​ക്ക്​ വീ​ഴു​ക​യാ​യി​രു​ന്നു. ര​ക്ഷി​ക്കാ​നാ​വാ​തെ സു​ഹൃ​ത്തു​ക്ക​ൾ മ​ല​യി​റ​ങ്ങി പൊ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ ബാ​ബു​വി​ന്‍റെ കാ​ലി​ന് സാ​ര​മാ​യ പ​രി​ക്കു​ണ്ട്.​

കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ​യും കാ​ലി​ലേ​റ്റ പ​രി​ക്കി​ന്റെ​യും ചി​ത്ര​ങ്ങ​ൾ ബാ​ബു അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു. രാ​ത്രി മൊ​ബൈ​ൽ ഫോ​ണി​ൽ​നി​ന്നു​ള്ള ലൈ​റ്റ്​ പ്ര​കാ​ശി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച ഫോ​ൺ ഓ​ഫാ​യി. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ വ​ന​പാ​ല​ക​രും ഫ​യ​ർ ഫോ​ഴ്​​സു​മ​ട​ക്കം ഒ​രു സം​ഘ​വും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ര​ട​ക്കം മ​റ്റൊ​രു സം​ഘ​വും മ​ല ക​യ​റി​യെ​ങ്കി​ലും ബാ​ബു കു​ടു​ങ്ങി​യ ഭാ​ഗ​ത്ത് എ​ത്താ​നാ​യി​ല്ല. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച 11 പേ​ര​ട​ങ്ങു​ന്ന മ​റ്റൊ​രു സം​ഘം, ഉ​ച്ച​യോ​ടെ ദേ​ശീ​യ ദ്രു​ത പ്ര​തി​ക​ര​ണ സേ​ന എ​ന്നി​വ​യും പു​റ​പ്പെ​ട്ടു​വെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. വൈ​കീ​ട്ട്​ മൂ​ന്നോ​ടെ കോ​സ്റ്റ്​ ഗാ​ർ​ഡ് ഹെ​ലി​കോ​പ്​​റ്റ​ർ എ​ത്തി​യെ​ങ്കി​ലും കാ​റ്റു​ള്ള​തി​നാ​ൽ ര​ക്ഷാ​ദൗ​ത്യം വി​ഫ​ല​മാ​യി. മ​ല ത​ള്ളി​നി​ൽ​ക്കു​ന്ന​തി​നാ​ൽ കോ​പ്​​റ്റ​ർ അ​ടു​പ്പി​ക്കു​ന്ന​ത്​ സു​ര​ക്ഷി​ത​മാ​യി​രു​ന്നി​ല്ല.

കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടിയെന്ന് മുഖ്യമന്ത്രി

മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാംഗ്ലൂരില്‍ നിന്ന് പാരാ റെജിമെന്‍റൽ സെന്‍ററിൽ നിന്നുള്ള കമാണ്ടോകള്‍ ഉടൻ പുറപ്പെടും. അവരെ വ്യോമസേനയുടെ എ.എൻ 32 വിമാനത്തിൽ സുലൂരില്‍ എത്തിക്കും. അവിടെ നിന്ന് റോഡ് മാര്‍ഗം മലമ്പുഴയിലെത്തും.



കരസേനയുടെ മദ്രാസ് റെജിമെന്‍റിൽ നിന്നുള്ള ഏഴ് പേരടങ്ങുന്ന മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിംഗ്ടണിൽ നിന്ന് മലമ്പുഴയിലേക്ക് പുറപ്പെടും. ഇന്ന് രാത്രിയോടെ യുവാവിനെ രക്ഷപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ നാളെ പകൽ വ്യോമസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എവറസ്റ്റ് കൊടുമുടി കീഴടക്കിയവർ ഉൾപ്പെടെയുള്ള സംഘമാണ് സംഭവസ്ഥലത്തേക്ക് തിരിക്കുന്നത്. കരസേനയുടെ ദക്ഷിൺ ഭാരത് GOC അരുണിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

മലമ്പുഴ സ്വദേശി ബാബുവാണ് കഴിഞ്ഞദിവസം ട്രക്കിങ്ങിനിടെ വീണ് കൊക്കയിൽ കുടുങ്ങിയത്. യുവാവ് കൊക്കയിൽ കുടുങ്ങി 24 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്റർ എത്തിയെങ്കിലും പാറകൾ നിറഞ്ഞ ചെങ്കുത്തായ പ്രദേശത്ത് നിലത്തിറക്കി രക്ഷാപ്രവർത്തനം സാധിച്ചില്ല.

രക്ഷാ പ്രവർത്തനങ്ങൾക്കായി തൃശൂരിൽ നിന്നും എൻ.ഡി.ആർ.എഫിന്റെ ഒരു സംഘം കൂടി ഇന്ന് സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫയർ ഫോഴ്‌സ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവരുടെ ഒന്നിച്ചുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malampuzha Babu Rescue
News Summary - CM says team including Everest conquerors will reach Malampuzha to rescue youth trapped in mountain
Next Story