കുട്ടികളുടെ മൊബൈലുകളിലെ മരണക്കളികൾ: തടയാൻ സേവനദാതാക്കളുമായി ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കുട്ടികൾ ഉപയോഗിക്കുന്ന മൊബൈലുകളിലും കമ്പ്യൂട്ടറുകളിലും ഒാൺലൈൻ കളികൾ തടയുന്ന കാര്യം സേവനദാതാക്കളുമായി ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഒാൺലൈൻ കളികളിൽ ബോധപൂർവം ചില ക്ഷുദ്രശക്തികൾ പ്രവർത്തിക്കുന്നു. കുട്ടികളെ മാനസികമായി അടിമകളാക്കുന്നു. ശക്തമായ നടപടി ഇക്കാര്യത്തിൽ വേണം. ലൈംഗിക ചൂഷണം പോലും നടക്കുന്നു. ഇവ തടയാൻ സൈബർ ഡോം ഇടപെടുന്നുണ്ടെന്ന് വാഴൂർ സോമൻ, ഇ. ചന്ദ്രശേഖരൻ, ജി.എസ്. ജയലാൽ, ഇ.കെ. വിജയൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി.
ഡാർക്ക് നെറ്റ് പോലെയുള്ള പ്ലാറ്റ്േഫാമുകൾ കുട്ടികളെ ഉപയോക്താക്കളാക്കാൻ ബോധപൂർവ ശ്രമം നടത്തുന്നു. പ്രത്യേക ഘട്ടത്തിലെത്തുേമ്പാൾ ആത്മഹത്യയിലെത്തുന്നു. പടിപടിയായുള്ള അടിമപ്പെടുത്തൽ നടക്കുന്നു. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ശക്തമായ നടപടി സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
19 സൈബർ പൊലീസ് സ്റ്റേഷനുകൾ, മൂന്ന് സൈബർ ഡോമുകൾ, ഹൈടെക് സൈബർ ക്രൈം എൻക്വയറി സെൽ എന്നിവ സംയോജിപ്പിച്ച് സൈബർ ക്രൈം ഇൻെവസ്റ്റിഗേഷൻ ഡിവിഷൻ ആരംഭിക്കും.
* തൊഴിലിടങ്ങളിലേക്ക് തിരിച്ചുപോകാൻ കഴിയാത്ത പ്രവാസികളുെട പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സെക്രട്ടറിക്കും കുടുംബാരോഗ്യ ക്ഷേമ സെക്രട്ടറിക്കും കത്തയച്ചെന്നും മറുപടി കിട്ടിയിട്ടിെല്ലന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

